Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തറില്‍ വ്യാഴാഴ്ചയും ഒരു കോവിഡ് മരണം,പുതുതായി രോഗം സ്ഥിരീകരിച്ചത് 1554 പേർക്ക് 

May 21, 2020

May 21, 2020

ദോഹ : തുടർച്ചയായ രണ്ടാം ദിവസവും ഖത്തറിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു.ഇതോടെ മരണസംഖ്യ പതിനേഴായി. ഇന്ന് 1554 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.അതേസമയം,കഴിഞ്ഞ 24 മണിക്കൂറിൽ 688 പേർ കൂടി രോഗവിമുക്തി നേടി. സുഖം പ്രാപിച്ചവരുടെ എണ്ണം 7288 ആയി.

24 പേരെയാണ് പുതുതായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. നിലവിൽ 171 പേരാണ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്നത്.

ഇതിനിടെ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 5045 പേരിൽ കൂടി കോവിഡ് പരിശോധന നടത്തിയതോടെ പരിശോധനകളുടെ എണ്ണം 175,482 ആയി ഉയർന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക         


Latest Related News