Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കോവിഡ് പ്രതിരോധം, ന്യൂയോർക് ടൈംസിന് ഖത്തർ മറുപടി നൽകി 

April 18, 2020

April 18, 2020

ദോഹ : ഖത്തറിന്റെ കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ അപര്യാപ്തമാണെന്ന് വിമർശിച്ച ന്യൂയോർക് ടൈംസ് പത്രത്തിന് ഖത്തർ വിശദീകരണം നൽകി. ഖത്തർ കമ്യുണിക്കേഷൻ ഫ  ഡെപ്യൂട്ടി ഡയരക്ടർ  തമർ ബിൻ ഹമദ് അൽതാനി  ന്യൂയോർക്ക് ടൈംസ് എഡിറ്റർക്ക് എഴുതിയ കത്തിലാണ് കോവിഡിനെ പ്രതിരോധിക്കാൻ ഖത്തർ സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്.

രാജ്യത്തെ പൗരന്മാരുടെയും രാജ്യത്ത് അധിവസിക്കുന്നവരുടെയും ആരോഗ്യത്തിനും സുരക്ഷക്കും രാജ്യം പ്രഥമപരിഗണന നൽകുന്നുണ്ടെന്നും  നാല് സുപ്രധാനകാര്യങ്ങളിലാണ് രാജ്യം ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം മറുപടിയിൽ വിശദീകരിച്ചു.രാജ്യത്തുള്ള എല്ലാ പൗരന്മാർക്കും  സൗജന്യപരിശോധനയും, ചികിത്സയും ഉറപ്പുവരുത്തുന്നതോടൊപ്പം തൊഴിലാളികൾക്കുള്ള വേതനം മുടങ്ങാതിരിക്കാൻ സ്വകാര്യ മേഖലക്കായി പ്രത്യേകം ഫണ്ടനുവദിച്ച കാര്യവും അദ്ദേഹം മറുപടിയിൽ സൂചിപ്പിച്ചു. തൊഴിലാളികളെ, പ്രത്യേകിച്ച് ക്വാറന്റൈൻ ഏരിയയിൽ കഴിയുന്നവരെ  സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടങ്ങളിൽ സാമൂഹ്യഅകലമടക്കം ഉള്ള എല്ലാ മാനദണ്ഡങ്ങളും  പാലിച്ചാണ്  രാജ്യം  പ്രതിസന്ധിയെ അതിജീവിക്കുന്നതെന്നും കൊറോണ വൈറസിനെ തുരത്താനുള്ള പോരാട്ടം ഏറ്റവും യോജ്യമായ രീതിയിൽ തന്നെ തുടരുമെന്നും പത്രാധിപർക്കെഴുതിയ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഏപ്രിൽ 13 ന് ബൈറൂത്തിൽ നിന്നും ബെൻ ഹുബ്ബാർഡ് പേരുവെച്ചെഴുതിയ റിപ്പോർട്ടിലാണ് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഖത്തർ സ്വീകരിക്കുന്ന നടപടികളെ വിമർശിക്കുന്നത്.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക. 


Latest Related News