Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
നേപ്പാളി തൊഴിലാളികളുടെ തിരിച്ചയക്കൽ,ആംനസ്റ്റിയുടെ ആരോപണങ്ങൾ ഖത്തർ തള്ളി 

April 16, 2020

April 16, 2020

ദോഹ :  നിയമവിരുദ്ധമായ പ്രവർത്തനം കാരണം സ്വദേശത്തേക്ക് തിരിച്ചയച്ച തൊഴിലാളികളെ സംബന്ധിച്ച് ആംനസ്റ്റി ഇന്റർനാഷണൽ ഉന്നയിച്ച ആരോപണങ്ങൾ ഖത്തർ നിഷേധിച്ചു.. കൊറോണ വ്യാപനം തുടങ്ങിയത് മുതൽ ഖത്തറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ ആംനസ്റ്റി ഇന്റർനാഷണൽ ശ്രമിച്ചുവരികയാണ്. രാജ്യത്തെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ സംബന്ധിച്ച കാര്യങ്ങളെ ആംനസ്റ്റി വളച്ചൊടിക്കുകയാണ്.പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമം സംരക്ഷിക്കുന്നതിനായി അവതരിപ്പിച്ച നിരവധി നടപടികളെ ആംനസ്റ്റി കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഖത്തർ കുറ്റപ്പെടുത്തി.

പതിവ് പരിശോധനയ്ക്കിടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നേപ്പാളി തൊഴിലാളികളെ  ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. നിരോധിത വസ്തുക്കളുടെ നിർമ്മാണവും വിൽപ്പനയും, അപകടകരമായ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയും ഇതിൽ ഉൾപ്പെടുന്നു. ചില തൊഴിലാളികളെ തിരിച്ചയക്കുന്നതിന്റെ യഥാർത്ഥ  കാരണം ഖത്തർ ആംനസ്റ്റി ഇന്റർനാഷണലിനോട് വിശദീകരിച്ചിട്ടുണ്ട്. ഖത്തറിന്റെ നിയമ വ്യവസ്ഥയിൽ നിന്ന് കൊണ്ടാണ് ഇത് ചെയ്തത്.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.  


Latest Related News