Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിൽ വീണ്ടും നിയന്ത്രണം, 80 ശതമാനം ജീവനക്കാർ മാത്രം ഓഫീസിലെത്തിയാൽ മതി 

February 03, 2021

February 03, 2021

ദോഹ: ഖത്തറിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗം തീരുമാനിച്ചു.
നിയന്ത്രണങ്ങൾ ഇങ്ങനെ :

1. പൊതുമേഖലാ-സ്വകാര്യ  സ്ഥാപനങ്ങളിലെ  ജീവനക്കാരിൽ 80 ശതമാനം പേർ മാത്രമാണ് ഓഫീസിൽ ഹാജരാകേണ്ടത്. ബാക്കി 20 ശതമാനം പേർ വീടുകളിലിരുന്ന് ജോലി ചെയ്യണം.

2 . എല്ലാ ഓഫീസുകളിലെയും യോഗങ്ങളിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 15 ആയി വെട്ടിക്കുറച്ചു. എല്ലാത്തരം കൊവിഡ് മുൻകരുതലുകളും സ്വീകരിച്ച് മാത്രമേ യോഗങ്ങൾ സംഘടിപ്പിക്കാൻ പാടുള്ളൂ.

3. വീടുകളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എല്ലാവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. തനിയെ വാഹനം ഓടിക്കുമ്പോൾ മാത്രം മാസ്ക് ധരിക്കാതിരിക്കുന്നതിൽ പ്രശ്നമില്ല.

4. സ്മാർട്ട്ഫോണുകളിൽ എഹ്തെരാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം .

5. ദിവസേനയുള്ള പ്രാർത്ഥനയ്ക്കും വെള്ളിയാഴ്ച്ചകളിലെ നിസ്ക്കാരത്തിനുമായി പള്ളികൾ  തുറക്കുന്നത് ഇനിയും തുടരും. എന്നാൽ ശുചിമുറികളും ശുദ്ധീകരണ ഇടങ്ങളും അടഞ്ഞു കിടക്കും.

6. ഗൃഹ സന്ദർശനങ്ങൾ, അനുശോചന യോഗങ്ങൾ, മറ്റ് കൂടിച്ചേരലുകൾ എന്നിവയിൽ അടച്ചിട്ട മുറികൾക്കുള്ളിൽ അഞ്ച് പേരിലധികം പേർ കൂടാൻ പാടില്ല. തുറസ്സായ പ്രദേശങ്ങളിലെ കൂടിച്ചേരലിന് 15 പേരെയാണ് പരമാവധി അനുവദിക്കുക.

7. വിൻറർ ക്യാംപുകളിൽ 15 പേരിലധികം പാടില്ല.

8. ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ അടച്ചിട്ട ഇടങ്ങളിലും തുറസ്സായ ഇടങ്ങളിലും വിവാഹങ്ങൾ നടത്താൻ പാടില്ല. വീടുകളിലം മജ്ലിസുകളിലും നടത്തുന്ന വിവാഹങ്ങളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടച്ചിട്ട സ്ഥലങ്ങളിൽ പത്ത് പേരിലധികവും തുറസ്സായ സ്ഥലങ്ങളിൽ 20 പേരിലധികവും വിവാഹത്തിൽ പങ്കെടുക്കാൻ പാടില്ല. ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അനുമതി വാങ്ങി  വധൂ-വരന്മാരുടെ അടുത്ത ബന്ധുക്കളെ മാത്രമേ വിവാഹത്തിൽ  പങ്കെടുപ്പിക്കാൻ പാടുള്ളൂ.

9. പൊതു കളിസ്ഥലങ്ങൾ, പാർക്കുകളിലെയും ബീച്ചുകളിലെയും കോർണിഷുകളിലെയും കായിക ഇടങ്ങൾ എന്നിവ അടഞ്ഞു തന്നെ കിടക്കും. 15 പേരെ മാത്രമേ പരമാവധി ഇവിടെ കൂട്ടം കൂടാൻ അനുവദിക്കുകയുള്ളൂ.

10. വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ നാല് പേരിൽ കൂടാൻ പാടില്ല. കുടുംബാഗങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

11. പൊതു ഗതാഗതത്തിനുള്ള ബസുകളിൽ പരമാവധി 50 ശതമാനം യാത്രികരെ മാത്രം അനുവദിക്കും.

12. മെട്രോകളിലും മറ്റ് ഗതാഗത യാത്ര സംവിധാനങ്ങലിലും 30 ശതമാനത്തിലധികം പേരെ അനുവദിക്കില്ല.

13. ഡ്രൈവിങ് സ്കൂളുകളിലെ ഹാജർ നില 25 ശതമാനത്തിൽ കൂടാൻ പാടില്ല.

14. തിയേറ്ററുകളിലും സിനിമ ഹാളുകളിലും 30 ശതമാനം പേരെ മാത്രം പ്രവേശിപ്പിക്കും. 18 വയസിന് താഴെയുള്ളവരെ പ്രവേശിപ്പിക്കില്ല.

15. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വാകര്യ പരിശീലന കേന്ദ്രങ്ങളിലും 30 ശതമാനം പേരെ മാത്രം പ്രവേശിപ്പിക്കും.

16. നഴ്സറികളിലും ശിശു പരിപാലന കേന്ദ്രങ്ങളിലും 30 ശതമാനം പേരെ മാത്രം പ്രവേശിപ്പിക്കും.

17. പൊതു മ്യൂസിയങ്ങളിലും ലൈബ്രറികളിലും 50 ശതമാനം പേരെ മാത്രം പ്രവേശിപ്പിക്കും.

18. സ്പെഷ്യൽ സ്കൂളുകളിൽ ഒരേ സമയം ഒരാൾക്ക് മാത്രം ക്ലാസുകൾ നൽകണം.

19. പ്രൊഫഷണൽ കായിക ടീമുകളുടെ പരിശീലനത്തിന് തുറസ്സായ ഇടങ്ങളിൽ 40 പേരും അടഞ്ഞ ഇടങ്ങളിൽ 20 പേരും മാത്രമേ പരമാവധി പാടുള്ളൂ. കാണികൾ പാടില്ല.

20. പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് മുൻപായി ആരോഗ്യ മന്ത്രാലയത്തിൻരെ അനുമതി നേടിയിരിക്കണം. അടച്ചിട്ട സ്റ്റേഡിയങ്ങളിൽ കാണികളെ പൂർണമായും ഒഴിവാക്കിയും തുറസ്സായ സ്റ്റേഡിയങ്ങളിൽ 20 ശതമാനം പേരെ മാത്രം ഉൾപ്പെടുത്തിയും പരിപാടികൾ നടത്താം.

21. എക്സിബിഷനുകൾ, കോൺഫറൻസുകൾ എന്നിവ പോലുള്ള പരിപാടികൾക്ക് മുൻപായി ആരോഗ്യ മന്ത്രാലയത്തിൻറെ അനുമതി നേടിയിരിക്കണം.

22. വാണിജ്യ സമുച്ചയങ്ങളുടെ പ്രവർത്തനം 50 ശതമാനം പേരെ മാത്രം വെച്ച് തുടരുക. ഇത്തരം സമുച്ചയങ്ങളിലെ റെസ്റ്റോറൻറുകൾ അടച്ചിടണം.

23. റെസ്റ്റോറൻറുകളിലെയും കഫെകളിലെയും സന്ദർശകരുടെ എണ്ണം 15 ശതമാനമായി പരിമിതപ്പെടുത്തി.

24 . വാടക ബോട്ടുകൾ, ടൂറിസ്റ്റ് ബോട്ടുകൾ എന്നിവയുടെ പ്രവർത്തനം നിർത്തി വയ്ക്കണം. അഥവാ യാത്രികരെ കയറ്റിയാൽപ്പോലും 15 ശതമാനത്തിൽ അധികം പേരെ കയറ്റാൻ പാടില്ല.

25 . പ്രധാന മാർക്കറ്റുകളിലെ സന്ദർശകരുടെ എണ്ണം 50 ശതമാനത്തിൽ കൂടരുത്.

26 . മൊത്തക്കച്ചവട മാർക്കറ്റുകളിലെ സന്ദർശകരുടെ എണ്ണം 30 ശതമാനത്തിൽ കൂടരുത്.

27 . ഹെയർ സലൂണുകളിലെയും മറ്റും സന്ദർശകരുടെ എണ്ണം 30 ശതമാനത്തിൽ കൂടരുത്.

28. വാണിജ്യ സമുച്ചയങ്ങളിലെ അമ്യൂസ്മെൻറ് പാർക്കുകളും മറ്റ് വിനോദ കേന്ദ്രങ്ങളും അടച്ചിടുക. തുറസ്സായ ഇടങ്ങലിയെ ഇത്തരം കേന്ദ്രങ്ങളിൽ 30 ശതമാനം പേരെ മാത്രം അനുവദിക്കും.

29 . ഹെൽത്ത് ക്ലബ്ബുകളിലെയും ജിമ്മുകളിലെയും സന്ദർശകരുടെ എണ്ണം 30 ശതമാനത്തിൽ കൂടാൻ പാടില്ല. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ മസാജിങ് സെൻററുകളിൽ 30 ശതമാനം പേരിൽ കൂടുതലാവാൻ പാടില്ല.

30 . ഔട്ട്ഡോറിലെ നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവ അടച്ചിടുക. ഇൻഡോറിലെ നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവ 30 ശതമാനം പേരെ വച്ച് മാത്രം പ്രവത്തിപ്പിക്കുക.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News