Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
സെപ്തംബർ ഒന്നു മുതൽ ഖത്തറിലെ റെസ്റ്റോറന്റുകൾക്ക് സാധാരണ നിലയിൽ പ്രവർത്തിക്കാമോ,ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

August 29, 2020

August 29, 2020

ദോഹ : കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സെപ്തംബർ ഒന്നു മുതൽ കൂടുതൽ ഇളവുകൾ വരാനിരിക്കെ,രാജ്യത്തെ റെസ്റ്റോറന്റുകൾക്കും മാളുകളിലെ ഫുഡ് ഔട്ലെറ്റുകൾക്കും പൂർണ നിലയിൽ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ടോ?കഴിഞ്ഞ ഏതാനും ദിവസങ്ങളായി പലരും ഉന്നയിക്കുന്ന സംശയമാണിത്.

ഖത്തർ ക്ളീൻ സർട്ടിഫിക്കറ്റ് വേണം 

ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റുള്ള റസ്​റ്റാറന്‍റുകള്‍ക്കാണ് സെപ്റ്റംബര്‍ ഒന്നുമുതല്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കാൻ അനുമതിയുള്ളതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ നിബന്ധനകൾ ബാധകമായിരിക്കും.

ഈ നിർദേശങ്ങൾ പാലിച്ചിരിക്കണം 

  • റസ്​റ്റാറന്‍റുകളില്‍ ബുഫേ സംവിധാനം ഉണ്ടാകരുത്​.
  • ശീഷ സൗകര്യം അനുവദനീയമല്ല.
  • ഭക്ഷണ മെനു മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിരിക്കണം.
  • ഹാന്‍ഡ് സാനിറ്റൈസറുകള്‍ നല്‍കണം.
  • തറയില്‍ സുരക്ഷിത അകലം വ്യക്തമാക്കുന്ന സ്​റ്റിക്കറുകള്‍ പതിക്കണം.
  • തീന്‍മേശകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിച്ചിരിക്കണം.
  • മാസ്​ക് ധരിക്കാത്തവരെയും ശരീരോഷ്മാവ് 38 ഡിഗ്രിയില്‍ കൂടുതലുള്ളവരെയും ഇഹ്തിറാസ്​ ആപ്പില്‍ പച്ചനിറം സ്​റ്റാറ്റസ്​ കാണിക്കാത്തവരെയും  റസ്​റ്റാറന്‍റിനകത്തേക്ക് പ്രവേശിപ്പിക്കരുത്​.
  • കുടുംബാംഗങ്ങള്‍ക്കൊഴികെ നീളമുള്ള മേശയില്‍ പരമാവധി അഞ്ചുപേര്‍ക്ക് മാത്രമേ ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുള്ളൂ.
  • കഴിയുന്നത്ര കാര്‍ഡുപയോഗിച്ചുള്ള പണമിടപാടിന് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കണം.

qatarclean.com എന്ന വെബ്സൈറ്റ് വഴി റസ്​റ്റാറന്‍റുകള്‍ക്ക് ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. ബന്ധപ്പെട്ട അതോറിറ്റികള്‍ മുന്നോട്ടുവെക്കുന്ന വ്യവസ്​ഥകളും മാനദണ്ഡങ്ങളും പാലിക്കുന്നവക്ക്​ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.എന്നാൽ ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടില്ലാത്ത റസ്​റ്റാറന്‍റുകള്‍ക്ക് 30 ശതമാനം ശേഷിയില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ഇത്തരം സ്ഥാപനങ്ങളും മേൽപറഞ്ഞ നിബന്ധനകൾ പാലിച്ചിരിക്കണം.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.  

 


Latest Related News