Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ കോവിഡ് വകഭേദമാണ് ഇപ്പോഴത്തേതെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം,നിയന്ത്രണങ്ങൾ ഇങ്ങനെ

March 24, 2021

March 24, 2021

ദോഹ : ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ വകഭേദം വന്ന കൊറോണാ വൈറസ് ഖത്തറിൽ കണ്ടെത്തിയതായും രോഗവ്യാപനത്തിന്റെ പുതിയ തരംഗമാണ് ഇപ്പോൾ രാജ്യത്ത് അനുഭവപ്പെടുന്നതെന്നും ദേശീയ പാൻഡെമിക് തയ്യാറെടുപ്പ് കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുല്ലതിഫ് അൽ ഖാൽ  അറിയിച്ചു.ഈ ആഴ്ച രാജ്യത്ത് കോവിഡ് ബാധിച്ചു ഏഴുപേർ മരിച്ചത് ഇതിന്റെ ഭാഗമാണെന്നും ബുധനാഴ്ച രാത്രി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അൽഖാൽ വ്യക്തമാക്കി.

കോവിഡിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം നിലവിലുള്ളതിൽ നിന്ന് വ്യത്യസ്തമായ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കില്ല.എന്നാൽ രോഗം പടരാനുള്ള സാധ്യതകൂടുതലാണെന്നും രോഗം കൂടുതൽ സങ്കീർണമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.യു.കെ.യിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ട വൈറസ് വകഭേദം സുരക്ഷാ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ ചിലർ വരുത്തുന്ന വീഴ്ചകളെ തുടർന്ന് വര്ധിച്ചുവരികയാണെന്നും അൽഖാൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.രോഗവ്യാപനം പ്രതിരോധിക്കുന്നതിന് ഭാഗമായി വെള്ളിയാഴ്ച മുതൽ ഖത്തറിൽ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയിട്ടുണ്ട്.

പ്രധാന നിയന്ത്രണങ്ങൾ:

1. സർക്കാർ, സ്വകാര്യ മേഖലകളിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 80 ശതമാനത്തിൽ കൂടുതൽ അവരുടെ ജോലിസ്ഥലത്ത് ജോലി ചെയ്യാൻ പാടില്ല. ശേഷിക്കുന്ന ജീവനക്കാർ വീട്ടിലിരുന്ന് ജോലിചെയ്യണം.

2. അഞ്ചിൽ കൂടുതൽ ആളുകളുടെ സാന്നിധ്യത്തോടെ സർക്കാർ, സ്വകാര്യ മേഖലാ ഓഫീസുകളിൽ യോഗം ചേരാൻ പാടില്ല.

3. പൊതു പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിലെ കളിസ്ഥലങ്ങളും വ്യായാമ സ്ഥലങ്ങളും അടക്കും.

4. ബസ് യാത്രക്കാരുടെ എണ്ണം മൊത്തം കപ്പാസിറ്റിയുടെ പകുതിയാക്കി കുറക്കും.

5. മെട്രോ സർവീസുകളും പൊതുഗതാഗതവും 30 ശതമാനത്തിൽ കൂടാത്ത യാത്രക്കാർ എന്ന നിലയിൽ പ്രവർത്തിപ്പിക്കുന്നത് തുടരും. അതേസമയം വെള്ളിയാഴ്ചയും ശനിയാഴ്ചയും ഈ സേവനങ്ങളുടെ എണ്ണം 20 ശതമാനമായി കുറച്ചു.

6. ദിവസേനയുള്ള പ്രാർത്ഥനകൾക്കും വെള്ളിയാഴ്ച പ്രാർത്ഥനകൾക്കുമായി പള്ളികൾ തുറന്നിടുന്നത് തുടരും. ടോയ്‌ലറ്റുകളും വുദു സൗകര്യങ്ങളും ഉണ്ടാവില്ല.

7. വീടുകളും കൗൺസിലുകളും പോലുള്ള അടച്ച സ്ഥലങ്ങളിൽ സാമൂഹിക ഒത്തുചേരലുകളും സന്ദർശനങ്ങളും ഒഴിവാക്കണം. തുറസ്സായ സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ സംഗമിക്കാൻ പാടില്ല. നഴ്സറികളുടെയും ശിശു സംരക്ഷണ സൗകര്യങ്ങളുടെയും പ്രവർത്തനം തുടരുകയും അവിടങ്ങളിലെ വിദ്യാർഥികളുടെ എണ്ണം 30 ശതമാനത്തിൽ കൂടാതിരിക്കുകയും വേണം.

പൊതു മ്യൂസിയങ്ങളുടെയും ലൈബ്രറികളുടെയും ശേഷി 30 ശതമാനമായി കുറക്കുകയും ചെയ്തു.

8. വാണിജ്യ സമുച്ചയങ്ങളുടെ ശേഷി 30 ശതമാനമായി കുറച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല. വാണിജ്യ സമുച്ചയങ്ങൾക്കുള്ളിലെ എല്ലാ ഫുഡ് കോർട്ടുകളും അടക്കും. ഈ സ്ഥലങ്ങളിലെ എല്ലാ പ്രാർത്ഥനാ സ്ഥലങ്ങളും അടക്കും. ഹോം ഡെലിവറി അനുവദിക്കും.

9. എല്ലാ ഇൻഡോർ റെസ്റ്റോറന്റുകൾക്കും കഫേകൾക്കും 15 ശതമാനത്തിൽ കൂടുതൽ സന്ദർശകരെ അനുവദിക്കില്ല. "ക്ലീൻ ഖത്തർ" പ്രോഗ്രാം സർട്ടിഫിക്കറ്റുള്ള റെസ്റ്റോറന്റുകൾക്ക് 50 ശതമാനം പ്രവേശിപ്പിക്കാം.

10. ഹെയർ സലൂണുകളുടെ പ്രവർത്തനം 30 ശതമാനം സന്ദർശകരെ വെച്ച് തുടരാം.

11. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടക്കും.

12. ഹോട്ടലുകളിൽ അതിഥികൾക്കായുള്ള ജിമ്മുകൾ ഒഴികെ, ജിമ്മുകളും ശാരീരിക പരിശീലന ക്ലബ്ബുകളും അടക്കും. മസാജ് സേവനങ്ങൾ, സ്റ്റീം റൂമുകൾ, ജാക്കുസി സേവനങ്ങൾ തുടങ്ങിയവ നിർത്തിവെക്കും.

13. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ നീന്തൽക്കുളങ്ങളും വാട്ടർ പാർക്കുകളും അടക്കും.

  ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News