Breaking News
ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി |
ദോഹയിൽ കനത്ത മഴ,പലയിടങ്ങളിലും റോഡുകളിൽ വെള്ളം നിറഞ്ഞു 

November 10, 2019

November 10, 2019

ദോഹ : ദോഹയിൽ ഉൾപെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നുച്ചയോടെ ശക്തമായ മഴ ലഭിച്ചു. ദോഹ,ഹിലാൽ,തുമാമ,മദീന ഖലീഫ,ബിൻ മഹമൂദ്,അബൂഹമൂർ,മുഐതർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തുടർച്ചയായി അരമണിക്കൂറോളം മഴ ലഭിച്ചു. പലയിടങ്ങളിലും ശക്തമായ ആലിപ്പഴ വർഷത്തോടെയാണ് മഴ പെയ്തത്.
ദോഹയുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം ചെറിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ വെള്ളം നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

മഴയ്ക്ക് മുന്നോടിയായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ മണൽ റോഡുകളിലേക്ക് ഇരച്ചു കയറിയത് അൽപ നേരത്തേക്ക് ഗതാഗതം ദുസ്സഹമാക്കി.

രാജ്യത്തിന്റെ പല  മേഖലകളിലും ആകാശം മേഘാവൃതമാണ്. ഈ വാരാന്ത്യം മുഴുവൻ രാജ്യത്ത് അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

 


Latest Related News