Breaking News
ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു | ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 10 സ്ഥലങ്ങളില്‍ ഈദിയ എ ടി എമ്മുകള്‍ തുറന്നു |
ജെംസ് മെച്യൂരിറ്റി ഇന്‍ഡക്‌സ് 2020 ല്‍ അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഖത്തറിന് രണ്ടാം റാങ്ക്

March 04, 2021

March 04, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഗവണ്‍മെന്റ് ഇലക്ട്രോണിക്, മൊബൈല്‍ സര്‍വ്വീസസ് (GEMS-ജെംസ്) മെച്യൂരിറ്റി ഇന്‍ഡക്‌സ് 2020 ല്‍ 15 അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഖത്തറിന് രണ്ടാം റാങ്ക്. യുനൈറ്റഡ് നാഷന്‍സ് എക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്‌റ്റേണ്‍ ഏഷ്യ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 

അറബ് മേഖലയിലെ രാജ്യങ്ങളിലെ പോര്‍ട്ടലിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും നല്‍കുന്ന സര്‍ക്കാര്‍ സേവനങ്ങളുടെ പക്വത അളക്കുക എന്നതാണ് ജെംസ് ഇന്‍ഡക്‌സ് ലക്ഷ്യമിടുന്നത്. സേവനങ്ങളുടെ പക്വത, അതിന്റെ ഉപയോഗം ഉപഭോക്താക്കളുടെ സംതൃപ്തി എന്നിവ അന്താരാഷ്ട്ര മാനദണ്ഡത്തിലേക്ക് എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. 

ഓരോ വര്‍ഷത്തെയും പ്രകടനം ഇത് പരിശോധിക്കുകയും താരതമ്യം ചെയ്യുകയും ചെയ്യും. ഇതുവഴി ഇ-സേവനങ്ങളിലേക്ക് മാറുന്നതിന്റെ പുരോഗതി ട്രാക്ക് ചെയ്യാന്‍ കഴിയും. ഇ-സേവനങ്ങളിലേക്ക് മാറുന്നതിന്റെ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള താരതമ്യവും മെച്യൂരിറ്റി ഇന്‍ഡക്‌സിലൂടെ അറിയാം. 

മൂന്ന് പ്രധാനകാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതിന്റെ മൂല്യനിര്‍ണ്ണയം. സേവന ലഭ്യതയും സങ്കീര്‍ണ്ണതയും, സേവന ഉപയോഗവും സംതൃപ്തിയും, ജനങ്ങളുടെ അഭിപ്രായം എന്നിവയാണ് അവ. 

ഖത്തറിലെ ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇ-ഗവണ്‍മെന്റ് സ്റ്റിയറിങ് കമ്മിറ്റി അതിന്റെ തുടക്കം മുതലേ അതിവേഗത്തില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം സ്വീകരിക്കുകയും നൂതന സാങ്കേതികവിദ്യകള്‍ പ്രാപ്തമാക്കുകയും ചെയ്തുവെന്ന് മന്ത്രാലയത്തിലെ ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റിങ് അണ്ടര്‍ സെക്രട്ടറി മഷേല്‍ അലി അല്‍ ഹമ്മദി വാർത്തയോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News