Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖത്തറിൽ റമദാനിൽ സൗജന്യ ഭക്ഷ്യ കിറ്റുകൾ,അന്‍സാര്‍ ഗാലറിയും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും കരാര്‍ ഒപ്പിട്ടു

March 28, 2021

March 28, 2021

ദോഹ: റമദാനിലെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഖത്തറിലെ അന്‍സാര്‍ ഗാലറിയും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും കരാറിൽ ഒപ്പുവെച്ചു.  കരാര്‍ പ്രകാരം ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സാമൂഹ്യ സഹായ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ കൂപ്പണുകൾ വിതരണം ചെയ്യും. ഈ കൂപ്പണ്‍ ഉപയോഗിച്ച് അന്‍സാര്‍ ഗാലറിയുടെ ഏത് ബ്രാഞ്ചില്‍ നിന്നും ഭക്ഷ്യ വസ്തുക്കളും മറ്റു അവശ്യ വസ്തുക്കളും വാങ്ങാം.

ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി സിഇഒ എന്‍ജിനീയര്‍ ഇബ്‌റാഹിം അബ്ദുല്ല അല്‍ മാലികി, അന്‍സാര്‍ ഗാലറി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഹുസൈന്‍ അഹ്‌മദ് മഹ്ദി ഉള്‍പ്പെടെയുള്ളവര്‍ കരാര്‍ ഒപ്പ് വയ്ക്കുന്ന ചടങ്ങില്‍ സംബന്ധിച്ചു. റമദാനില്‍ മുഴുവന്‍ ഗുണഭോക്താക്കള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഉറപ്പ് വരുത്തുകയാണ് കരാറിലൂടെ ലക്ഷ്യമാക്കുന്നത്.. റമദാന് ശേഷവും അന്‍സാര്‍ ഗാലറിയുമായുള്ള സഹകരണം തുടരാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അല്‍ മാലികി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക      


Latest Related News