Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
വെള്ളത്തിലൂടെ ഒഴുകി നടക്കും, വൈദ്യുതി സ്വയം ഉല്‍പ്പാദിപ്പിക്കും; ഖത്തറില്‍ വരുന്ന പുതിയ ഹോട്ടലിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

March 18, 2021

March 18, 2021

ദോഹ: ഖത്തറില്‍ വരാനൊരുങ്ങുന്ന ഒഴുകുന്ന ഹോട്ടലാണ് ഇപ്പോള്‍ ജനങ്ങളുടെ പ്രധാന ചര്‍ച്ചാ വിഷയം. നിരവധി പ്രത്യേകതകളുള്ള ഈ ഹോട്ടല്‍ ഖത്തറിന്റെ തീരത്ത് നിർമിക്കുന്ന കാര്യം തുര്‍ക്കിയിലെ ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ സ്റ്റുഡിയോ ആയ ഹെയ്‌റി അറ്റക് (Hayri Atak) അറിയിച്ചത്.

പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം സ്വയം ഉല്‍പ്പാദിപ്പിക്കുമെന്നാതാണ് ഒഴുകും ഹോട്ടലിന്റെ ഏറ്റവും വലിയ പ്രത്യേകത. സൗരോര്‍ജ്ജം, കാറ്റ്, വേലിയേറ്റ ഊര്‍ജ്ജം എന്നീ മാര്‍ഗങ്ങളിലൂടെയാണ് ഹോട്ടല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. സമുദ്രത്തിലൂടെ ഒഴുകി നടക്കുന്ന ഹോട്ടല്‍ വളരെ സാവധാനത്തില്‍ കറങ്ങുകയും ചെയ്യും. 

ഊര്‍ജ്ജ നഷ്ടം കുറയ്ക്കുന്ന തരത്തിലും മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുന്ന രീതിയിലും രൂപകല്‍പ്പന ചെയ്ത 'ഇക്കോ ഫ്‌ളോട്ടിങ് ഹോട്ടലി'ല്‍ 152 മുറികളാണ് ഉണ്ടാവുക. ഹോട്ടലിന്റെ ഡിസൈന്‍ ഹെയ്‌റി അറ്റക് പുറത്തുവിട്ടിട്ടുണ്ട്. 

ഹോട്ടലില്‍ VAWTAU അഥവാ വെര്‍ട്ടിക്കല്‍ ആക്‌സിസ് വിന്റ് ടര്‍ബൈന്‍ ആന്‍ഡ് അംബ്രല്ല എന്ന സംവിധാനം ഉണ്ട്. ലംബ തലത്തില്‍ ഇത് വിന്‍ഡ് ടര്‍ബൈനായും തിരശ്ചീന തലത്തില്‍ ഇത് സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന കുടയായും പ്രവര്‍ത്തിക്കും. ഹോട്ടലിലെ ഓരോ VAWTAU മൊഡ്യൂളുകളും 25 കിലോവാട്ട് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുമെന്നും ഹെയ്‌റി അറ്റക് അവകാശപ്പെടുന്നു. 

ഹരിതോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനൊപ്പം മഴവെള്ള സംഭരണത്തിനുള്ള സംവിധാനവും ഹോട്ടലില്‍ സജ്ജീകരിച്ചിട്ടുണ്ട്. ചുഴിയുടെ ആകൃതിയിലുള്ള മേല്‍ക്കൂരയാണ് മഴവെള്ളം ശേഖരിക്കുക. ഈ വെള്ളം ശുദ്ധീകരിച്ച് ഹോട്ടലിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. 

ഇത് കൂടാതെ സമുദ്രജലം ശുദ്ധീകരിച്ച് ഹോട്ടലില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കും. പരിസ്ഥിതിക്ക് ദോഷം വരാത്ത തരത്തില്‍ മലിനജലം സംസ്‌കരിക്കാനുള്ള സജ്ജീകരണവും ഹോട്ടലില്‍ ഉണ്ട്. ഭക്ഷ്യമാലിന്യങ്ങളെ വളമാക്കി മാറ്റുന്നതിനായി മാലിന്യ വിഭജന യൂണിറ്റുകള്‍ വികസിപ്പിക്കാനും ഹെയ്‌റി അറ്റക് പദ്ധതിയിടുന്നുണ്ട്. 

ഫ്‌ളോട്ടിങ് പിയറില്‍ സ്ഥിതി ചെയ്യുന്ന ഹെലിപാഡിലേക്ക് ഹെലികോപ്റ്ററിലോ കാറിലോ ബോട്ടിലോ ഡ്രോണിലോ എത്തി അതിഥികള്‍ക്ക് ഹോട്ടലിലേക്ക് പ്രവേശിക്കാം. 700 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ലോബിയാണ് ഹോട്ടലിന് ഉള്ളത്. 152 മുറികള്‍ക്കും പ്രത്യേക ബാല്‍ക്കണി ഉണ്ട്. ഇവിടെ നിന്ന് ഹോട്ടല്‍ കറങ്ങുന്നതിനനുസരിച്ച് അതിഥികള്‍ക്ക് ബാല്‍ക്കണിയില്‍ നിന്ന് വ്യത്യസ്ത കാഴ്ചകള്‍ കാണാന്‍ കഴിയും. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ നീന്തല്‍ക്കുളങ്ങള്‍, ആവിക്കുളിക്കുള്ള സംവിധാനം, സ്പാ, ജിം, മിനി ഗോള്‍ഫ് കോഴ്‌സ് എന്നിവയും ഹോട്ടലില്‍ ഉണ്ടാകും. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News