Breaking News
ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു | ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 10 സ്ഥലങ്ങളില്‍ ഈദിയ എ ടി എമ്മുകള്‍ തുറന്നു |
ചികിത്സാ സേവനങ്ങളും മരുന്നും വീട്ടിലെത്തിക്കുമെന്ന് ഖത്തർ പ്രാഥമികാരോഗ്യ കോർപറേഷൻ 

March 30, 2020

March 30, 2020

ദോഹ: കോവിഡ് വ്യാപനം തടയാൻ മെഡിക്കൽ സേവനങ്ങളും മരുന്നുകളും ഹോം ഡെലിവറിയായി നൽകുമെന്ന് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ. അതാത് പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രത്തിന്റെ നമ്പറുകളിലേക്ക് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചാൽ ഹോം ഡെലിവറി സേവനങ്ങൾ ലഭ്യമാവും. ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെയും വൈകുന്നേരം 4 മുതൽ രാത്രി 10 വരെയും രോഗികൾക്ക് ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാം.

പി എച് സി സി പ്രസിദ്ധീകരിച്ച താത്കാലിക നമ്പറുകൾ:

അബു നഖ്‌ല എച്ച്.സി- +97466989530
അൽ ജുമൈലിയ എച്ച്സി- +97455742321
അൽ കരാന എച്ച്സി- +97455783415
അൽ റയ്യാൻ എച്ച്സി- +97433414377
മദീനത്ത് ഖലീഫ എച്ച്സി- +97455711382
അൽ തുമാമ എച്ച്സി- +97455769323
ഉംഖുവൈലിന എച്ച്സി- +97466887908
അൽ ഷ ഹനിയ എച്ച്സി- +97455717941
അൽവാബ് എച്ച്സി- +97455876315
മിസൈമീർ എച്ച്സി- +97455723211
ഖത്തർ സർവകലാശാല എച്ച്.സി- +97455722976
അൽ വക്ര എച്ച്.സി- +97455743873
അൽ വജ്ബ എച്ച്സി- +97455797899
മുഐതർ - +97466887827
അൽ ദായെൻ എച്ച്സി- +97455747657
അൽ കാബൻ എച്ച്സി- +97455780402
അൽഖോർ എച്ച്സി- +97455770192
ഉംസലാൽ എച്ച്സി- +97455748093
ഉമർബിൻ ഖത്താബ് എച്ച്സി- +97455103047
അബുബക്കർ സാദിഖ് എച്ച്സി- +97466897736
അൽ റുവൈസ് എച്ച്സി- +97466939192
ഗരാഫത്ത് അൽ റയ്യാൻ എച്ച്സി- +97455733526
ലിയബൈബ്  എച്ച്സി- +97455798678
ലെഗ്വൈരിയ എച്ച്സി- +97455309822
എയർപോർട്ട്- +97455775194
റൗദത്ത് അൽ ഖൈൽ എച്ച്സി- +97466718301
വെസ്റ്റ് ബേ എച്ച്സി- +97466824481

ഇതുകൂടാതെ, 16000 ഡയൽ ചെയ്തും പി‌എച്ച്‌സി‌സി സേവനങ്ങൾ ആവശ്യപ്പെടാം. പി‌എച്ച്‌സി‌സി ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം, കമ്മ്യൂണിറ്റി കോൾ സെന്ററിലേക്ക് റൂട്ട് ചെയ്യും. റുട്ടീൻ ചെക്കപ്പ് ആവശ്യമുള്ള രോഗികൾക്ക് ടെലിഫോൺ, വീഡിയോ കൺസൾട്ടേഷനുകൾ സൗകര്യം ലഭിക്കുന്നതാണ്.  

കമ്മ്യൂണിറ്റി കോൾ സെന്റർ ആഴ്ചയിൽ 7 ദിവസവും രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. ഈ സേവനം താൽപര്യപ്പെടുന്ന രോഗികൾക്ക് ഡോക്ടറുമായി വീഡിയോ / ടെലിഫോൺ കൺസൾട്ടേഷനും രോഗനിർണയവും കുറിപ്പടികളും ലഭിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News