Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിൽ സവാളയ്ക്ക് ക്ഷാമം,നഷ്ടമുണ്ടായാലും ജനങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിക്കുമെന്ന് സഫാരി മാൾ 

March 28, 2020

March 28, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യത്തിന് ഉത്പന്നങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ഭക്ഷ്യോത്പന്നങ്ങൾക്ക് ഖത്തറിൽ ഒരു തരത്തിലുള്ള ക്ഷാമവും നേരിടില്ലെന്നും സഫാരി മാൾ മാനേജിങ് ഡയറക്റ്റർ അബുബക്കർ മാടപ്പാട്ട് ന്യൂസ്‌റൂമിനോട് പറഞ്ഞു. നിലവിൽ ആറുമാസത്തേക്കുള്ള എല്ലാ ഉൽപന്നങ്ങളും ശേഖരിച്ചിട്ടുണ്ട്. കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ നാളുകളിൽ തന്നെ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. അതേസമയം ഇന്ത്യൻ പച്ചക്കറികൾക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഇന്ത്യയിൽ സമ്പൂർണ ലോക്ഡൌൺ പ്രഖ്യാപിച്ചത് ചരക്ക് നീക്കത്തിന് തടസ്സമായിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ ബന്ധപ്പെട്ടിട്ടുണ്ട്. ഖത്തർ വ്യവസായ-വാണിജ്യ മന്ത്രാലയത്തെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സവാളയ്ക്ക് മാത്രമാണ് ഖത്തറിൽ ക്ഷാമം നേരിടുന്നത്. ലുലു മാളിന്റെ ഒരു ശാഖയിലും കഴിഞ്ഞ രണ്ടു ദിവസങ്ങളായി സവാള ലഭ്യമല്ല. ചില ഗ്രോസറികളിൽ സവാള ലഭ്യമാണെങ്കിലും കിലോയ്ക്ക് 10 മുതൽ 12 റിയാൽ വരെയാണ് ഈടാക്കുന്നത്. അതേസമയം സഫാരി മാളിൽ അത്യാവശ്യത്തിന് സവാള ലഭ്യമാണ്. ഒരാൾക്ക് രണ്ടു കിലോ സവാള വരെ നൽകും. 6.50 റിയാൽ മാത്രമാണ് കിലോയ്ക്ക് ഈടാക്കുന്നത്. എന്നാൽ ഇതും ഉടൻ അവസാനിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    

 


Latest Related News