Breaking News
മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  |
ഖത്തറിൽ ദീർഘകാലം ലക്കി ഹോട്ടൽ നടത്തിയിരുന്ന നാദാപുരം സ്വദേശി നാട്ടിൽ നിര്യാതനായി 

December 04, 2020

December 04, 2020

ദോഹ : ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന നാദാപുരം വെള്ളൂർ സ്വദേശി ചക്കിയത്തിന്റവിട കുഞ്ഞാലി(78) നാട്ടിൽ നിര്യാതനായി.ദോഹ ശഅറെ ഖൽബയിൽ ദീർഘകാലം ലക്കി ഹോട്ടൽ നടത്തിയ ശേഷം ഒരു പതിറ്റാണ്ടിന് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.നാട്ടിൽ വിശ്രമ ജീവിതം നയിക്കുന്നതിനിടെ നാല് ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വെളുപ്പിന് കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.

ഭാര്യ : മാമി. മക്കൾ : കുഞ്ഞിപ്പാത്തു,സലീമ,ആയിഷ,ഷാഹിദ,ഹൈറുന്നിസ.

മൃതദേഹം ഇന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷം വെള്ളൂർ നിറന്നി ജുമഅത്ത് പള്ളി ഖബറിസ്ഥാനിൽ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News