Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തറിൽ പത്രങ്ങളുടെ അച്ചടി പുനരാരംഭിച്ചു 

July 02, 2020

July 02, 2020

ദോഹ: കോവിഡ് വ്യാപനത്തെ തുടർന്ന് അച്ചടിയും വിതരണവും നിർത്തിവെച്ച ഖത്തറിലെ ദിനപത്രങ്ങൾ അച്ചടി പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി ഖത്തറിലെ പ്രമുഖ അറബ് ദിനപത്രമായ  അല്‍ ശര്‍ഖ്  മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം  ഇന്ന് വീണ്ടും അച്ചടി തുടങ്ങി.  ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രിന്റിങ് പുനരാരംഭിക്കുന്ന കാര്യം അറിയിച്ചിരുന്നു..അച്ചടി മുടങ്ങിയിരുന്നെങ്കിലും എല്ലാ പത്രങ്ങളുടെയും ഓൺലൈൻ പതിപ്പും സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു..കൊറോണ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട് സുരക്ഷിതമായാണ് പത്രം പ്രസിദ്ധീകരിച്ചു തുടങ്ങുന്നതെന്നും അൽ ശർഖ് വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ ഒന്നായ ഗൾഫ് ടൈംസും അറബ് ദിനപത്രമായ അൽ റയയും ഇന്നലെ രാത്രി പ്രിന്റിങ് പൂർത്തിയാക്കി ഇന്ന് രാവിലെ മുതൽ കടകളിലും ഓഫീസുകളിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഖത്തർ ട്രിബുൺ ഞായറാഴ്ച അച്ചടിയും വിതരണവും പുനരാരംഭിക്കും.പത്രത്തിന്റെ ഓൺലൈൻ എഡിഷനിലാണ് ഇക്കാര്യം അറിയിച്ചത്. വിതരണത്തിലെ സാങ്കേതിക തടസ്സങ്ങൾ നീങ്ങുന്നതോടെ മലയാള പത്രങ്ങളും അച്ചടിച്ചു തുടങ്ങുമെന്നാണ് ലഭ്യമായ വിവരം.

കോവിഡ് വ്യാപനത്തെ തുടർന്ന് ഖത്തറിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങളിലെ രണ്ടാംഘട്ട ഇളവുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.ഇതോടെ എല്ലാ മേഖലകളിലും നിയന്ത്രണങ്ങളോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News