Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 184 പേർക്ക് 

November 27, 2020

November 27, 2020

ദോഹ : ഖത്തറില്‍ ഇന്ന് 184 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു . ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 150 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.34 പേർ രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 172 പേര്‍ കൂടി രോഗമുക്തി നേടി . ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 135,370 ആയി.
2643  പേരാണ്  രാജ്യത്ത് നിലവില്‍ കോവിഡ് പോസറ്റിവ് ആയി തുടരുന്നത്. ഇതില്‍ 270 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.35 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേരെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 32 പേരെ പുതുതായി  ആശുപത്രിയിൽ പ്രവേശിപ്പിച്ചു..അതേസമയം, ആരും പുതുതായി മരണപ്പെട്ടിട്ടില്ല.ആകെ 237  പേരാണ്  രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  

 


Latest Related News