Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഒരുക്കങ്ങൾ തകൃതി,ദേശീയ ദിനാഘോഷങ്ങൾക്ക് നാളെ തുടക്കം

December 11, 2019

December 11, 2019

ദോഹ :  ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് ദർബൽസായി മൈതാനിയിൽ നാളെ തുടക്കമാകും. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. നാളെ വൈകീട്ട് മൂന്നു മണിയോടെയാണ് ആ ഘോഷപരിപാടികൾക്ക് ഔദ്യോഗികമായി
തുടക്കമാവുക. വിവിധ പ്രദർശനങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാനാവുന്ന വിവിധ വിനോദപരിപാടികളുമാണ് ദർബൽസായി മൈതാനിയിൽ ഉണ്ടാവുക. 'മികവിന്റെ പാത കഠിനമാണ്'  എന്ന ആശയത്തെ മുൻനിർത്തിയുള്ള
ദേശീയ ദിനാഘോഷം ഈ മാസം 20 വരെ തുടരും.

വ്യാഴാഴ്ച  വൈകീട്ട് നാലിനും ആറിനുമിടയിൽ ആസ്പയർ പാർക്കിൽ പാരാഗ്ലൈഡിങ് വ്യോമ പ്രദർശനം നടക്കും. ഖത്തർ ദേശീയ പതാകകൾ വഹിച്ചുകൊണ്ടുള്ള പാരാഗ്ലൈഡുകൾ ആകാശത്ത് വർണങ്ങൾ വിതറും. ഡിസംബർ 13 ന് ദോഹകോർണിഷിൽ വ്യോമാഭ്യാസം കാണാൻ അവസരമുണ്ടാകും. ഡിസംബർ 15 ഞായറാഴ്ച വൈകീട്ട് നാലിനും ആറിനുമിടയിൽ ദർബൽസായി മൈതാനിയിലും ഡിസംബർ 17 ചൊവ്വാഴ്ച കത്താറയിലും വ്യോമാഭ്യാസം നടക്കും.

ഡിസംബർ 18 ന് ദോഹ കോർണിഷിലാണ് സൈനിക പരേഡ് ഉൾപെടെയുള്ള പ്രധാന ആഘോഷപരിപാടികൾ നടക്കുക.


Latest Related News