Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
കോവിഡ് രണ്ടാം തരംഗം തടയാൻ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം 

January 31, 2021

January 31, 2021

ദോഹ : രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗ തടയാൻ പൊതുജനങ്ങൾ കൃത്യമായ കോവിഡ് സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം നിർദേശിച്ചു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യം ഓർമിപ്പിച്ചത്.

'അടുത്തിടെ ഖത്തറിൽ പുതിയ COVID-19 രോഗബാധിതരുടെ എണ്ണത്തിൽ ക്രമാനുഗതവും എന്നാൽ ആശങ്കാജനകവുമായ വർദ്ധനവാണ് കാണുന്നത്. അതുകൊണ്ടു തന്നെ ജനങ്ങൾ പ്രതിരോധ നടപടികൾ പാലിക്കേണ്ടത്  മുമ്പത്തേക്കാളും പ്രധാനമാണ്' - മന്ത്രാലയം സമൂഹ മാധ്യമങ്ങളിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരു മാസമായി കോവിഡ് രോഗികളുടെ പ്രതിദിന കണക്കിൽ  ക്രമാനുഗതവും സ്ഥിരവുമായ വർദ്ധനവാണ്  അനുഭവപ്പെടുന്നത്. പ്രതിദിന രോഗികളുടെ എണ്ണത്തോടൊപ്പം ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നവരുടെ എണ്ണവും ഉയരുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.

2020 മെയ് 30 നാണ് ഖത്തറിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്-2355 പേർക്ക്. പിന്നീട് ആഗസ്റ്റ് മുതൽ പുതിയ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു 150 താഴെ എത്തിയിരുന്നു.എന്നാൽ 2021 ജനുവരി മുതൽ പ്രതിദിനകണക്കുകൾ വീണ്ടും കുത്തനെ ഉയരുകയായിരുന്നു. ജനുവരി 27ന് 338 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ ജനുവരി 28 ന് 347 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.തൊട്ടടുത്ത ദിവസം 341 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ച ഇത് 363 ആയി വീണ്ടു ഉയർന്നു.ഈ സാഹചര്യത്തിലാണ് രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.അതേസമയം,0.2 ശതമാനം മാത്രമാണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്.രോഗമുക്തി നിരക്ക് 96.5 ശതമാനം.

248 പേരാണ് ഖത്തറിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.2020 ജൂൺ 19 ന് ഏഴുപേർ മരിച്ചതാണ് രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്ക്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News