Breaking News
ഇറാന്‍ ആണവ കരാറിലേക്ക് മടങ്ങി വരുമെന്ന് ആവര്‍ത്തിച്ച് ജോ ബെയ്ഡന്‍ | ഖത്തറില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 221 പേര്‍ക്ക്; 56 പേര്‍ വിദേശത്തു നിന്നെത്തിയവര്‍, 165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ | ഫ്രാന്‍സിലെ 76 മുസ്‌ലിം പള്ളികളില്‍ സര്‍ക്കാര്‍ പരിശോധന നടത്തും; ചില പള്ളികള്‍ അടച്ചു പൂട്ടുമെന്നും ആഭ്യന്തര മന്ത്രി | ഖത്തറില്‍ വേഗനിയന്ത്രണം ലംഘിക്കുന്നത് തടയാനുള്ള പരിശോധനാ ക്യാമ്പെയിന്‍ തുടരും | വൊക്വോദിന്റെ രണ്ട് പെട്രോള്‍ സ്‌റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചു | യെമനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി 11 കുട്ടികള്‍ കൊല്ലപ്പെട്ടു | ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ അവസാനിച്ചേക്കുമെന്ന് സൗദി അറേബ്യ | ഖത്തറിൽ കുട്ടികൾക്കുള്ള ഫ്ലൂ പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കി | ഗൾഫ് പ്രതിസന്ധിക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന് അൽ ജസീറ | കൊവിഡിനെതിരായ ഫൈസര്‍ വാക്‌സിന്‍ അടുത്ത ആഴ്ച മുതല്‍ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങാന്‍ ബ്രിട്ടന്‍ അനുമതി നല്‍കി |
സൗദിയിൽ കാണാതായ തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി മരിച്ചതായി പോലീസ് 

September 11, 2020

September 11, 2020

റിയാദ്: മൂന്നു മാസം മുമ്പ് സൗദിയിലെ റിയാദില്‍ കാണാതായ തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി മരണപ്പെട്ടതായി റിയാദ് പോലീസ് സ്ഥിരീകരിച്ചു.സാമൂഹ്യ പ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന തളിക്കുളം സെയ്ദ് മുഹമ്മദ് (സെയ്തു - 57) ആണ് ശുമേസി ആശുപത്രിയില്‍ മരണപ്പെട്ടതായി മന്‍ഫൂഹ പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

മുപ്പത് വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുന്ന സെയ്തു മുഹമ്മദ് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മേയ് 27 ന് ശുമേസി ആശുപത്രിയില്‍ പോയതായിരുന്നു. അതിനുശേഷം അദ്ദേഹത്തെ കുറിച്ച്‌ യാതൊരു വിവരവുമില്ലെന്ന് നാട്ടിലുള്ള മകന്‍ ഫഹദ് ആണ് സാമൂഹ്യ പ്രവര്‍ത്തകരെ വിളിച്ചറിയിച്ചത്. അതിനുശേഷം നിരന്തരമായി റിയാദിലെ സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും സഹോദര പുത്രന്‍ മുഹമ്മദ് അനൂപിനോടൊപ്പം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. അദ്ദേഹത്തെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്കാന്‍ വരെ ബന്ധുക്കള്‍ തയാറായെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമായി. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സെയ്ദ് മുഹമ്മദിനെ കാണാനില്ല എന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് എല്ലാ സംഘടനകളും അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരണ വാര്‍ത്ത എത്തുന്നത്.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് റിയാദിലെ മന്‍ഫൂഹ പോലീസ് സ്റ്റേഷനിലെത്തിയ കെഎംസിസി വെല്‍ഫെയര്‍ വിഭാഗം ചെയര്‍മാന്‍ സിദ്ദീക്ക് തുവൂരിനോടാണ് ഇദ്ദേഹം മരണപ്പെട്ടതായും ബന്ധുക്കളെ കണ്ടെത്താനാവാതെ ഓഗസ്റ്റ് 30 ന് മൃതദേഹം മറവ് ചെയ്തതായും അറിയിച്ചത്. സ്വന്തം റൂമില്‍ വെച്ചാണ് അദ്ദേഹം മരിച്ചതെന്നും അജ്ഞാത മൃതദേഹം എന്ന പേരില്‍ ശുമേസി ആശുപത്രി മോര്‍ച്ചറിയിലെത്തിയ മൃതദേഹം ബന്ധുക്കള്‍ എത്താത്തതിനെ തുടര്‍ന്നാണ് മറവ് ചെയ്തതെന്നുമാണ് പോലീസ് പറഞ്ഞത്. എന്നാല്‍ മറവു ചെയ്യുന്നതിനു മുമ്പ്  വിരലടയാളമെടുത്ത പോലീസ് ആളെ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യന്‍ എംബസിയെ വിവരമറിയിച്ചിരുന്നതായും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് നഗരസഭയുടെ സഹായത്തോടെ മറവു ചെയ്തതെന്നും പോലീസ് അറിയിച്ചതായി സിദ്ദീക്ക് തുവ്വൂര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിരന്തരമായി വാര്‍ത്ത വന്നിട്ടും ഇന്ത്യന്‍ എംബസി മൃതദേഹം മറവു ചെയ്യുന്നതിന് മുന്‍പ് ആളെ തിരിച്ചറിയാനുള്ള ശ്രമം നടത്താതിരുന്നത് ഗുരുതര വീഴ്ചയായാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

സുലൈയിലെ ഫുഡ് പ്രോസസിംഗ് കമ്പനിയിൽ 30 വര്‍ഷമായി സെയില്‍സ് മാന്‍ ആയി ജോലി ചെയ്തുവരികയായിരുന്നു സെയ്തുമുഹമ്മദ്. ഭാര്യ ഫഹ്മീദ. മക്കള്‍: ഷിഫ, ഫഹീമ, ഫഹീമ.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News