Breaking News
എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  |
ഖത്തറിൽ വിദേശ പഠനത്തിന് സ്‌കോളർഷിപ്പ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് : ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

July 03, 2020

July 03, 2020

ദോഹ: ഖത്തറില്‍ സ്കോളർഷിപ്പുകളുടെ പേരിൽ തട്ടിപ്പ് നടക്കുന്നതായി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്യാജ യൂണിവേഴ്സിറ്റികളുടെ പേരിൽ വിദേശത്ത് ഉന്നത പഠനം വാഗ്ദാനം ചെയ്താണ് പണം തട്ടുന്നത്. സ്‌കോളര്‍ഷിപ്പുകളും സിലബസുകളുംവാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘങ്ങൾ ജനങ്ങളെ കബളിപ്പിക്കുന്നത്.

ഇവര്‍ നല്‍കുന്ന ഫോണ്‍ നമ്പറുകളും വെബ്‌സൈറ്റുകളും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ക്യൂ.എൻ.എ റിപ്പോർട്ട് ചെയ്തു.പണം ലഭിച്ചു കഴിഞ്ഞാൽ ആഗോള സാമ്പത്തിക തീവ്രവാദത്തിൽ പങ്കാളിയായെന്ന് അറിയിച്ചു കൊണ്ട് ബ്ലാക് മെയിൽ ചെയ്ത് കൂടുതൽ പണം ആവശ്യപ്പെടുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പു സംഘങ്ങളുടെ കെണിയിൽ പെടാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News