Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തറിൽ മെയ് 28 ന് നിലവിൽ വരുന്ന ഇളവുകൾ എന്തൊക്കെ?

May 10, 2021

May 10, 2021

ദോഹ : ഖത്തറില്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ മെയ് 28 മുതൽ നാല് ഘട്ടങ്ങളിലായി ഇളവുകൾ അനുവദിക്കും.  ദേശീയ ആരോഗ്യനയരൂപീകരണ സമിതി അധ്യക്ഷന്‍ ഡോ. അബ്ദുൽ ലത്തീഫ് അല്‍ ഖാല്‍ ഞായറാഴ്ച രാത്രി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാഴ്ച നീളുന്നതായിരിക്കും ഓരോ ഘട്ടവും.

രണ്ടാം ഘട്ടം ജൂണ്‍ 18 നും മൂന്നാം ഘട്ടം ജൂലൈ 9 നും തുടര്‍ന്ന് നാലാം ഘട്ടമായ ജൂലൈ മുപ്പതോടെ മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിച്ച് ജനജീവിതം സാധാരണ നിലയിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

മെയ്- 28 മുതല്‍ നിലവില്‍ വരുന്ന ആദ്യഘട്ട ഇളവുകള്‍ ഇവയാണ് :

റസ്റ്റോറന്‍റുകള്‍ : മുപ്പത് ശതമാനം ശേഷിയോടെ തുറക്കും, പ്രവേശനം രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രം സ്കൂളുകള്‍ : ഓണ്‍ലൈന്‍ ക്ലാസുകളും നേരിട്ടെത്തിയുള്ള അധ്യയനവും സമന്വയിപ്പിച്ചുള്ള ബ്ലെന്‍ഡിങ് പഠന രീതി പുനരാരംഭിക്കാം, മുപ്പത് ശതമാനം ശേഷിയോടെ മാത്രം.
ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍ : മുപ്പത് ശതമാനം ശേഷിയോടെ തുറക്കാം, പ്രവേശനം രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രം, മുഴുവന്‍ ജീവനക്കാരും വാക്സിന്‍ രണ്ട് ഡോസും എടുത്തവരായിരിക്കണം. ഹാജര്‍നില : ഓഫീസുകളില്‍ അമ്പത് ശതമാനം ജീവനക്കാര്‍ക്ക് ഹാജരാകാം, ബിസിനസ് യോഗങ്ങളില്‍ വാക്സിനെടുത്ത 15 പേരിലധികം കൂടരുത്.
ലൈബ്രറി, മ്യൂസിയം : മുപ്പത് ശതമാനം ശേഷിയോടെ പ്രവര്‍ത്തനം തുടരാം ഷോപ്പിങ് സെന്‍ററുകള്‍ : മുപ്പത് ശതമാനം ശേഷിയോടെ പ്രവര്‍ത്തനം തുടരാം, ഫുഡ് കോര്‍ട്ടുകളില്‍ ഡെലിവറിക്ക് മാത്രം അനുമതി, 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അനുമതിയില്ല. 

പാര്‍ക്കുകള്‍, കോര്‍ണീഷ്, ബീച്ചുകള്‍ :അഞ്ച് പേരിലധികം കൂടി നില്‍ക്കരുത്, ഒരേ കുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ കൂടുതല്‍ പേരാകാം.

നഴ്സറികള്‍, ചൈല്‍ഡ് കെയറുകള്‍ : മുപ്പത് ശതമാനം ശേഷിയോടെ പ്രവര്‍ത്തനം തുടരാം, ജീവനക്കാര്‍ രണ്ട് ഡോസ് വാക്സിനെടുത്തവരായിരിക്കണം.
പൊതുഗതാഗത സര്‍വീസുകള്‍ : മുപ്പത് ശതമാനം ശേഷിയോടെ പ്രവര്‍ത്തനം പുനരാരംഭിക്കും
പൊതു ഒത്തുകൂടലുകള്‍ : ഇന്‍ഡോര്‍ ചടങ്ങുകളില്‍ വാക്സിന്‍ രണ്ട് ഡോസുമെടുത്ത അഞ്ചിലധികം പേര്‍ കൂടരുത്, ഔട്ട് ഡോര്‍ ചടങ്ങുകളില്‍ വാക്സിനെടുത്ത പത്ത് പേര്‍ അല്ലെങ്കില്‍ അഞ്ച് പേര്‍

പള്ളികള്‍ : നിലവിലുള്ള സ്ഥിതി തുടരും, 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല, ടോയ്ലറ്റുകള്‍ അടഞ്ഞുകിടക്കും

സൂഖുകള്‍ : വെള്ളി, ശനി ദിവസങ്ങളില്‍ മാത്രം മുപ്പത് ശതമാനം ശേഷിയോടെ പ്രവര്‍ത്തനം തുടരാം, 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അനുമതിയില്ല

തിയറ്ററുകള്‍ : മുപ്പത് ശതമാനം ശേഷിയോടെ തുറക്കാം, പ്രവേശനം പതിനാറ് വയസ്സിന് മുകളിലുള്ള, രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രം.
ഹെല്‍ത്ത് ക്ലബ്, ഫിറ്റ്നസ് സെന്‍ററുകള്‍, സ്പാ : മുപ്പത് ശതമാനം ശേഷിയോടെ തുറക്കാം.പ്രവേശനം രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രം.
കളിസ്ഥലങ്ങളും എന്‍റര്‍ടെയിന്‍മെന്‍റ് മേഖലകളും : 30,20 ശതമാനം ശേഷിയോടെ തുറക്കും, ഇന്‍ഡോര്‍ കളിസ്ഥലങ്ങളില്‍ വാക്സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം വിവാഹ ചടങ്ങുകള്‍ക്ക് അനുമതിയില്ല ക്ലീനിങ് കമ്പനികള്‍ക്ക് രണ്ട് ഡോസ് വാക്സിനെടുത്ത ജീവനക്കാരെ വെച്ച് നിബന്ധനകളോടെ ജോലി പുനരാരംഭിക്കാം

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758

 


Latest Related News