Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
കുവാഖ് ഖത്തർ രക്തദാന ക്യാമ്പ് മാർച്ച് 19 വെള്ളിയാഴ്ച

March 16, 2021

March 16, 2021

ദോഹ : കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖ് ഖത്തർ  "രക്തദാനം  മഹാദാനം'' എന്ന പേരിൽ  ഹമദ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.   മാർച്ച് 19 ന്  വെള്ളിയാഴ്ച രാവിലെ  7.30 മുതൽ 12 വരെ HMC ബ്ലഡ് ഡൊണേഷൻ സെൻ്ററിലാണ് പരിപാടി നടക്കുക.. രക്തം നൽകാൻ തയ്യാറുള്ളവർ  താഴെ ചേർത്തിരിക്കുന്ന ലിങ്ക് വഴി  വിവരങ്ങൾ രേഖപ്പെടുത്തി റെജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ നേരിൽ വിളിക്കുകയോ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

ലിങ്ക് :

https://docs.google.com/forms/d/e/1FAIpQLSd0jabRiSSA9KhPxQzxKmFB2rHGMoFbsFiIJl6-UfV78_B4VA/viewform

വിളിക്കേണ്ട നമ്പർ :

മനോഹരൻ  55459986, അനിൽ കുമാർ 33147751

താഴെപ്പറയുന്ന വിഭാഗത്തിൽപ്പെട്ടവർക്ക് രക്തദാന ക്യാമ്പിൽ പങ്കെടുക്കുവാൻ സാധിക്കില്ല :

1.മൂന്നുമാസത്തിനുള്ളിൽ കോവിഡ് 19 രോഗബാധയിൽ നിന്നും സുഖം പ്രാപിച്ചവർ.

2.മൂന്നുമാസത്തിനള്ളിൽ മറ്റ് വിദേശരാജ്യങ്ങൾ സന്ദർശിച്ചവർ.

3. കൂടിയ രക്തസമ്മർദമുള്ളവർ.

4. ഇൻസുലിൻ ഇൻജെക്ഷൻ എടുക്കുന്ന പ്രമേഹരോഗികൾ.

5. രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് കുറവുള്ളവർ.

അതേസമയം, കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്കും, സ്വീകരിക്കാൻ പോകുന്നവർക്കും രക്തദാനം നല്കുന്നതിന് തടസ്സമില്ല. 

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.    


Latest Related News