Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തർ കെ.എം.സി.സിയുടെ മുടങ്ങിയ ചാർട്ടേഡ് വിമാനങ്ങൾ ഇന്ന് മുതൽ സർവീസ് തുടങ്ങും 

July 02, 2020

July 02, 2020

ദോഹ : സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയ ഖത്തർ കെ.എം.സി.സി സ്റ്റേറ്റ് കമ്മറ്റിയുടെ 4 ചാർട്ടേഡ് വിമാനങ്ങൾ ഇന്ന് മുതൽ സർവീസ് നടത്തും.ഇതനുസരിച്ച് ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനം ഇന്നുച്ചയ്ക്ക് 1.30 ന് പുറപ്പെടും. കൊച്ചിയിലേക്കുള്ള സർവീസ് നാളെ രാവിലെ 10.15 നാണ് ദോഹയിൽ നിന്നും യാത്ര തിരിക്കുക.കണ്ണൂരിലേക്കുള്ള വിമാനം വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്കും കോഴിക്കോട്ടേക്കുള്ള വിമാനം ശനിയാഴ്ച രാത്രി 10 മണിക്കും യാത്ര തിരിക്കും.

യാത്രക്കാർ വിമാന സമയത്തിന് 4 മണിക്കൂർ മുമ്പ് എയർപോർട്ടിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News