Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ലോകത്തെ ഏറ്റവും മികച്ച 20 ബിസിനസ് സൗഹൃദ രാജ്യങ്ങളില്‍ ഖത്തറും

October 26, 2019

October 26, 2019

ദോഹ: ലോകത്തെ ഏറ്റവും മികച്ച 20 ബിസിനസ് സൗഹൃദ രാജ്യങ്ങളില്‍ ഖത്തറും. ലോക ബാങ്ക് ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ബിസിനസ് സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിന് ഖത്തർ സ്വീകരിച്ചുവന്ന നടപടികൾക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്.ലോക ബാങ്കിന്റെ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ് ' സൂചികയിലാണ് ലോകത്തെ മികച്ച 20 ബിസിനസ് സൗഹൃദ അന്തരീക്ഷമുള്ള രാജ്യങ്ങളില്‍ ഖത്തര്‍ ഇടംപിടിച്ചത്. രാജ്യത്തിന്റെ പരിഷ്‌ക്കണനയങ്ങളും വ്യാപാര നിയന്ത്രണങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് ഖത്തറിന് ഈ നേട്ടം സാധ്യമാക്കിയതെന്ന് ധനകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അഭിപ്രായപ്പെട്ടു.

സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനും രാജ്യത്തിന്റെ സാമ്പത്തിക പദ്ധതികളില്‍ അവയെ പങ്കാളികളാക്കാനും മന്ത്രിസഭാതല സംഘം നടത്തിയ പരിശ്രമങ്ങളും ഈ മികവിനു കാരണമായിട്ടുണ്ട്. സ്വകാര്യ മേഖലയുടെ വളര്‍ച്ചയെ  പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഖത്തറില്‍ നിക്ഷേപ, വ്യവസായ സൗഹൃദ അന്തരീക്ഷം വളര്‍ത്തിയെടുക്കാനായി ഈ വര്‍ഷം ആദ്യത്തില്‍ ലോകബാങ്കുമായി ഒപ്പുവച്ച കരാറും ഇതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.


Latest Related News