Breaking News
ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു |
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാല്പതിന്റെ നിറവിൽ,സമാപന സമ്മേളനം വെള്ളിയാഴ്ച

March 25, 2021

March 25, 2021

ദോഹ : ഖത്തറിൽ മത - സാമൂഹിക  സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ  നാല്പതാം വാർഷികാഘോഷങ്ങളുടെ  സമാപന സമ്മേളനം മാർച്ച്‌ 26 വെള്ളിയാഴ്ച നടക്കും.  റിനൈ ടിവിയുടെ യുട്യൂബ് ചാനൽ വഴിയാണ് സമാപന പരിപാടികൾ നടക്കുക. പ്രവർത്തന വഴിയിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ ഖത്തർ ഇസ്ലാഹി സെന്ററിന്റെ വാര്ഷികാഘോഷങ്ങൾക്ക് 2020 ഫെബ്രുവരിയിലാണ് തുടക്കമായത്.
സമാപന സമ്മേളനത്തിൽ ഖത്തർ മുനിസിപ്പൽ പരിസ്ഥിതി മന്ത്രി അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈയ്  മുഖ്യഥിതിയായി പങ്കെടുക്കും.
ഡോ.മുഹമ്മദ്‌ സലാഹ്  (അമേരിക്ക ), കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുള്ള കോയ മദനി,ഡോ.ഹുസൈൻ മടവൂർ, അബ്ദുറഊഫ് മദനി, ഷമീമ ഇസ്ലാഹിയ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും ഖത്തറിലെ വിശിഷ്ട വ്യക്തികളും പരിപാടിയിൽ സംബന്ധിക്കും.  കൂടുതൽ വിവരങ്ങൾക്ക് .33817166 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക   


Latest Related News