Breaking News
യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ |
സേവനങ്ങൾ കാര്യക്ഷമമാക്കാൻ ഖത്തറിലെ ഇന്ത്യൻ എംബസി മൊബൈൽ ആപ് പുറത്തിറക്കുന്നു 

November 30, 2020

November 30, 2020

ദോ​ഹ: ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക്​ സൗ​ക​ര്യ​പ്ര​ദ​മാ​യി എ​ത്തി​ക്കാ​നാ​യി പ്ര​ത്യേ​ക മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ഡോ. ​ദീ​പ​ക്​ മി​ത്ത​ല്‍ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്​​ച വൈ​കു​ന്നേ​രം എം​ബ​സി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ല​വി​ല്‍ എം​ബ​സി വെ​ബ്​​സൈ​റ്റ്​ മു​ഖേ​ന ആ​ളു​ക​ള്‍​ക്ക്​ അ​പ്പോ​യി​ന്‍​റ്​​മെന്‍റു​ക​ള്‍ എ​ടു​ക്കാ​നും സേ​വ​ന​ങ്ങ​ള്‍ തേ​ടാ​നും സൗ​ക​ര്യ​മു​ണ്ട്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യു​ള്ള അ​പ്പോ​യ്​​ന്‍​മെന്‍റു​ക​ള്‍​ക്ക്​ പ്ര​ത്യേ​ക സൗ​ക​ര്യ​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​തി​ന്​ പു​റ​മേ​യാ​ണ്​ പ്ര​ത്യേ​ക മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍​ കൂ​ടി പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്നും അം​ബാ​സ​ഡ​ര്‍ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യും ഖ​ത്ത​റു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം കൂ​ടു​ത​ല്‍ ശ​ക്​ തി​പ്പെ​ടു​ക​യാ​ണ്. വ്യാ​പാ​ര​മേ​ഖ​ല​യി​ല്‍ ഇ​ന്ത്യ​യു​ടെ മു​ഖ്യ​പ​ങ്കാ​ളി​യാ​ണ്​ ഖ​ത്ത​ര്‍. ഖ​ത്ത​റി​ൻറെ  മൂ​ന്നാ​മ​ത്​ വ​ലി​യ വ്യാ​പാ​ര​പ​ങ്കാ​ളി​യാ​ണ്​ ഇ​ന്ത്യ. അം​ബാ​സ​ഡ​റാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം അ​മീ​ര്‍ ശൈ​ഖ്​ ത​മീം ബി​ന്‍ ഹ​മ​ദ്​ ആ​ല്‍​ഥാ​നി, വി​വി​ധ മ​ന്ത്രി​മാ​ര്‍, വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​മു​ഖ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ത്യ​യു​മാ​യി കൂ​ടു​ത​ല്‍ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക്കാ​ന്‍ ഖ​ത്ത​ര്‍ അ​ധി​കൃ​ത​ര്‍ ഏ​റെ താ​ല്‍​പ​ര്യം കാ​ണി​ക്കു​ന്നതായും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക    


Latest Related News