Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
കൈപിടിക്കാൻ ഖത്തറിലെ ഇന്ത്യൻ എംബസിയുണ്ട്,15 മിനുട്ടിനുള്ളിൽ സഹായമെത്തിച്ചതിന് കൃതജ്ഞതയറിയിച്ച് വാണിമേൽ സ്വദേശി

April 13, 2020

April 13, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്ക് സഹായമെത്തിക്കാൻ ഏർപെടുത്തിയ ഹെൽപ് ഡെസ്കിന്റെ സേവനങ്ങൾ ശ്രദ്ധേയമാകുന്നു. പല ഗൾഫ് രാജ്യങ്ങളിലും എംബസികൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹെൽപ്‌ഡെസ്കുകൾ വേണ്ടത്ര പ്രയോജനം ചെയ്യുന്നില്ലെന്ന് വ്യാപകമായ പരാതികൾ ഉയരുന്നതിനിടെയാണ് ഖത്തറിലെ ഇന്ത്യൻ എംബസിയും ഹെൽപ് ഡെസ്കും കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ മാതൃകയാവുന്നത്.

ഖത്തറില്‍ ജോലി ചെയ്യുന്ന കോഴിക്കോട്  നാദാപുരം വാണിമേല്‍ സ്വദേശിയായ ഇബ്രാഹിം കരുവാന്‍കുനിയാണ് പ്രതിസന്ധിഘട്ടത്തിൽ തനിക്ക് സഹായവുമായെത്തിയ എംബസിയെയും അതിന് കീഴിൽ പ്രവർത്തിക്കുന്ന വൈദ്യസംഘത്തെയും നിറഞ്ഞ മനസോടെ അഭിനന്ദിക്കുന്നത്.

പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്നുകള്‍ തുടർച്ചയായി ഉപയോഗിക്കുന്ന ഇബ്രാഹിം നാട്ടിൽ നിന്ന് വരുമ്പോൾ ആവശ്യമായ മരുന്ന് കൊണ്ടുവരാറാണ് പതിവ്. അടുത്തിടെ മരുന്നുകള്‍ തീര്‍ന്നതോടെ ഖത്തറില്‍ ഫാര്‍മസികളെ സമീപിച്ചെങ്കിലും ഡോക്ടറുടെ കുറിപ്പ് ഇല്ലാത്തതിനാൽ മരുന്ന് കിട്ടിയിരുന്നില്ല.  മരുന്ന് ലഭിക്കാന്‍ മറ്റ് വഴികളില്ലാതെ വന്നപ്പോള്‍ ഏറെ ആശങ്കയോടെയാണ് ഇന്ത്യന്‍ എംബസിയില്‍ വിളിച്ചതെന്ന് ഇബ്രാഹിം ന്യുസ്‌റൂമിനോട് പറഞ്ഞു. എന്നാൽ വിളിച്ചയുടൻ എംബസിക്കു കീഴിലെ വൈദ്യസംഘത്തിന് ഫോൺ കൈമാറുകയായിരുന്നു.പിന്നാലെ  വൈദ്യസംഘത്തിന് നേതൃത്വം നൽകുന്ന മലയാളി കൂടിയായ ഡോ.മോഹൻ തോമസ് വിളിച്ച് കാര്യങ്ങൾ വിശദമായി ചോദിച്ചറിയുകയായിരുന്നു.ഹെൽത്ത്കാർഡിന്റെ കാലാവധി കഴിഞ്ഞ വിവരവും ഇബ്രാഹിം ഡോക്ടറെ അറിയിച്ചിരുന്നു. എന്നാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഹെൽപ് ഡെസ്കിൽ നിന്നും തന്നെവിളിച്ച്  മരുന്നുവാങ്ങാനുള്ള അനുമതി ശരിയാക്കിയിട്ടുണ്ടെന്നറിയിക്കുകയും ഇതനുസരിച്ചു ഫാർമസിയിൽ പോയി ആവശ്യമായ മരുന്നുകൾ വാങ്ങാൻ കഴിഞ്ഞുവെന്നും ഇബ്രാഹിം പറയുന്നു. ഇതിന് പുറമെ  ഒരു റിയാൽ പോലും ഈടാക്കാതെ ഹെൽത്ത് കാർഡ് പുതുക്കികിട്ടിയെന്നും ഏറെ കൃതജ്ഞതയോടെ അദ്ദേഹം പറഞ്ഞു.ഇക്കാര്യങ്ങളെല്ലാം പൂർത്തിയാക്കാൻ ആകെ പത്തോ പതിനഞ്ചോ മിനുട്ടുകൾ മാത്രമാണ് വേണ്ടിവന്നതെന്നും അദ്ദേഹം ന്യുസ്‌റൂമിനോട് പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ഖത്തറിലെ ഇന്ത്യൻ എംബസിയും ഐസിപിഎഫും ഉൾപെടെ പ്രവാസി സമൂഹത്തിനായി ചെയ്യുന്ന ഇത്തരം മികച്ച സേവനങ്ങൾ എല്ലാവരെയും അറിയിക്കണമെന്ന അഭ്യർത്ഥന കൂടിയുണ്ട് അദ്ദേഹത്തിന്.

എംബസി ഹെൽപ് ലൈൻ നമ്പറുകൾ
എസ്.ആർ.എച്ച് ഫഹ്മി (ഫസ്റ്റ് സെക്രട്ടറി, ലേബർ-കമ്യൂണിറ്റി വെൽഫയർ). ഫോൺ-44255706. ഇ-മെയിൽ-labour.doha@ mea.gov.in

ധീരജ് കുമാർ (ലേബർ ഓഫിസർ) ഫോൺ-44255714. മൊബൈൽ-50411241. ഇ-മെയിൽ-labour.doha@mea.gov.in


കോൺസുലാർ ഹെൽപ് ലൈനുകൾ
അമിത ബൻസാൽ. (അറ്റാഷെ, കോൺസുലാർ). ഫോൺ-44255711
മൊബൈൽ-33913472 - ഇ-മെയിൽ -cons.doha@mea.gov.in


എസിഒ :. ഫോൺ-44255725, 44255715. ഇ-മെയിൽ-cons.doha@mea.gov.in

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.   


Latest Related News