Breaking News
37 കുട്ടികൾ ഉൾപ്പെടെ 20 റഷ്യൻ-യുക്രൈനിയൻ കുടുംബങ്ങൾ ഖത്തറിലെത്തി  | യു.എ.ഇ യിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു | ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  |
ഖത്തറിലെ ഇന്ത്യൻ കൾചറൽ സെന്ററിൽ നിർത്തിവെച്ച കോൺസുലാർ സേവനങ്ങൾ ഈ മാസം 23 ന് പുനരാരംഭിക്കും 

June 21, 2020

June 21, 2020

ദോഹ : ഖത്തറിൽ പാസ്പോർട്ട് പുതുക്കുന്നത് ഉൾപെടെയുള്ള കോൺസുലാർ സേവനങ്ങൾ ഈ മാസം 23 മുതൽ അബുഹമൂറിലെ ഐസിസിയിൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച സേവനങ്ങളാണ് ചൊവ്വാഴ്ച ഐസിസിയിൽ  പുനരാരംഭിക്കുന്നത്. കോൺസുലാർ സേവനങ്ങൾക്കുള്ള വർധിച്ച ആവശ്യം കണക്കിലെടുത്താണ് നടപടിയെന്നും ഇന്ത്യൻ എംബസി ട്വിറ്ററിൽ അറിയിച്ചു.

അതേസമയം,മുൻകൂട്ടി അപ്പോയിൻമെൻറ് എടുത്ത നിശ്ചിത ആളുകൾക്ക് മാത്രമായിരിക്കും സേവനങ്ങൾ ലഭിക്കുക. ഐസിസി വഴി കോൺസുലാർ സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനായി രണ്ടു ദിവസത്തിനകം പുതിയ ലിങ്ക് ഏർപെടുത്തും.. കൂടുതൽ വിവരങ്ങൾക്ക് 4468 6607 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക     


Latest Related News