Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
പെരുന്നാളാണ്,കോവിഡ് ഒപ്പമുണ്ടെന്ന കാര്യം മറക്കരുതെന്ന് ഖത്തർ ആരോഗ്യമന്ത്രി 

July 30, 2020

July 30, 2020

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ  ബലി പെരുന്നാൾ അവധി ദിവസങ്ങളിൽ ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ഡോ.ഹനാൻ അൽ ഖുവാരി ആവശ്യപ്പെട്ടു.രോഗബാധിതരുടെ എണ്ണം കുത്തനെ കുറയുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിൽ മടി കാണിക്കരുതെന്നും ഇത് രാജ്യത്തെ വീണ്ടും ഗുരുതരാവസ്ഥയിലേക്ക് നയിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഈദ് അവധി ദിനങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മാർഗ നിർദേശങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് സമൂഹ മാധ്യമങ്ങൾ വഴി അവർ ഇക്കാര്യം വ്യക്തമാക്കിയത്.ബലി പെരുന്നാൾ ആഘോഷ വേളയിൽ കോവിഡ് വ്യാപനമുണ്ടാവുന്നത് തടയാൻ ലക്ഷ്യമാക്കിയാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രത്യേക കാമ്പയിൻ നടത്തുന്നത്.
   
60 വയസിന് മുകളിൽ പ്രായമുള്ളവർ ഈദ് ആഘോഷ വേളകളിലെ സാമൂഹിക ഒത്തു ചേരലുകള്‍ പൂർണമായും ഒഴിവാക്കണം.
ഇതിനിടെ, കൊവിഡ്-19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്  ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും വിശ്വസനീയമല്ലാത്ത ഉറവിടങ്ങളില്‍ നിന്നുള്ള  വിവരങ്ങള്‍ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News