Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
കോവിഡ് മഹാമാരിക്കിടയിലും ലോകകപ്പ് നടത്താൻ സജ്ജമാണെന്ന് ഖത്തർ തെളിയിച്ചതായി ഫിഫ അധ്യക്ഷൻ

June 16, 2020

June 16, 2020

ദോഹ : ഫുട്ബോൾ അതിന്റെ പഴയകാല  പ്രതാപത്തോടെ തന്നെ തിരിച്ചെത്തുമെന്ന്  ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പ്രത്യാശ പ്രകടിപ്പിച്ചു.2022-ലെ ഫുട്ബാള്‍ ലോക കപ്പിനായി ഖത്തര്‍ പൂര്‍ണമായും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുണ്ടാക്കിയ ഭീഷണി തുടരുന്നതിനിടെ   ഖത്തറില്‍ ലോക കപ്പ് നടക്കുമോയെന്ന കാര്യത്തില്‍ സംശയം ഉന്നയിച്ചുള്ളവര്‍ക്കുള്ള മറുപടിയാണ് ഇൻഫാന്റിനോ ഇക്കാര്യം പറഞ്ഞത്.വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ നടന്ന എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനത്തിനിടെയാണ് ഫിഫ പ്രസിഡന്റ് ഫുട്‍ബോളിന്റെ തിരിച്ചുവരവിനെ കുറിച്ച്  വാചാലനായത്.എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന്റെ നിര്‍മാണം നിശ്ചിത സമയത്തിനകം തന്നെ പൂര്‍ത്തിയാക്കിയതിലൂടെ രാജ്യം  ലോക കപ്പിനായി പൂര്‍ണമായും സജ്ജമാണെന്ന സന്ദേശമാണ് നല്‍കുന്നതെന്നും ഫിഫാ അധ്യക്ഷൻ കൂട്ടിച്ചേർത്തു.  

 2022 ലോകകപ്പിനായുള്ള എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് ഇന്നലെ രാജ്യത്തിനായി സമർപ്പിച്ചത്. കോവിഡിനെതിരേ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിച്ചുകൊണ്ടാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ആഘോഷവും വെർച്വൽ പ്ലാറ്റ്ഫോമിലൂടെ അമീർ നിർവഹിച്ചത്.. വെര്‍ച്വല്‍ ആഘോഷം ബിഇന്‍ സ്‌പോര്‍ട്‌സ് തല്‍സമയം സംപ്രേക്ഷണം ചെയ്തു.    

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും കായിക ലോകത്തിന് ആശ്വാസവും പ്രതീക്ഷയും പകരുന്നതായിരുന്നു ഉത്ഘാടന ചടങ്.  ഇംഗ്ലീഷ് അറബി ഭാഷകളിലായി ഒരു മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള പ്രദർശനമാണ്  നടന്നത്. 2022 ലോകകപ്പ് പദ്ധതികളുടെ സിഇഒ നാസര്‍ അല്‍ ഖാതിര്‍, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ തുടങ്ങിയവര്‍ പങ്കെടുത്തു.ലോകകപ്പിനായി പണിപൂർത്തിയാക്കിയ മൂന്നാമത്തെ സ്റ്റേഡിയമാണിത്.ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അല്‍ ജനൂബ് എന്നിവയാണ് ഇതിനകം ഉദ്ഘാടനം ചെയ്യപ്പെട്ട മറ്റു രണ്ടു സ്റ്റേഡിയങ്ങള്‍. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 


Latest Related News