Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സൗദിക്കെതിരെ അന്താരാഷ്ട്ര കോടതികളിൽ നൽകിയ  കേസുകൾ പിൻവലിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രി

January 12, 2021

January 12, 2021

ദോഹ : സൌദി അറേബ്യ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് ഖത്തർ വിദേശകാര്യമന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ  ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി അറിയിച്ചു.അൽ-ഉല കരാറിൻറെ ഫലമായി ഗൾഫ് രാജ്യങ്ങൾക്കിടയിലെ ബന്ധം സാധാരണ നിലയിലായതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഫൈനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ കൂടിയായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി ഇക്കാര്യം വ്യക്തമാക്കിയത്. ഭാവിയിൽ കൂടുതൽ അവസരങ്ങൾ തുറക്കപ്പെടുകയും നിലവിൽ യാഥാർത്ഥ്യമായ രാഷ്ട്രീയ ഇച്ഛാശക്തി തുടരാൻ രാജ്യങ്ങൾ തയ്യാറാവുകയും ചെയ്താൽ ഖത്തർ തുറന്ന മനസോടെ നിക്ഷേപങ്ങൾക്ക് തയ്യാറാവുമെന്ന് അദ്ദേഹം പറഞ്ഞു.

 സൌദി അറേബ്യയിൽ ചില നിർണായക വ്യാപാര സാധ്യതകൾ ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ടെന്നും  ഈ സാധ്യകതൾ തുടർന്നും അവിടെയുണ്ടെങ്കിൽ ഖത്തർ അവ പ്രായോഗികമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൌദി അറേബ്യയ്ക്കും അവരുടെ സഖ്യ രാജ്യങ്ങൾക്കുമെതിരെ ദോഹ ഫയൽ ചെയ്തിരുന്ന കേസുകളും മറ്റ് വ്യവഹാരങ്ങളും പിൻവലിക്കാൻ തങ്ങൾ സമ്മതിഛതയും  അദ്ദേഹം വെളിപ്പെടുത്തി.. ലോക വ്യാപാര സംഘടനയിലും അന്താരാഷ്ട്ര കോടതിയിലും നൽകിയിരുന്ന കേസുകളും ഇതിൽ ഉൾപെടും.യോജിച്ച സമയം ആവുമ്പോൾ ഈ കേസുകൾ പൂർണമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News