Breaking News
കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | കുവൈത്തിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് നിർബന്ധിത ഹെൽത്ത് പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു | സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ |
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു 

September 20, 2020

September 20, 2020

ദോഹ : ഖത്തറിൽ വ്യാപാരിയായ പെരിങ്ങത്തൂർ പുളിയനബ്രം ഒലിപ്പിൽ സ്വദേശി കോവിഡ് നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു.ഒലിപ്പിൽ ജുമാ മസ്ജിദിന് സമീപം മീത്തൽ കൊയപ്പള്ളി മഹ്റൂഫ് (55) ആണ് തലശ്ശേരി സഹകരണ ആസ്പത്രിയിൽ മരിച്ചത്. ഖത്തറിൽ വ്യാപാരിയായ മഹറൂഫ് ആറ് മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.മഹ്‌റൂഫിന്റെ മകൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. മകളും, മകനും, മരുമകനും ആശുപത്രികളിൽ ചികിത്സയിലാണ്.
.പരേതരായ കൊയപ്പള്ളി മീത്തൽ മൂസ്സ ഹാജിയുടേയും കുഞ്ഞാമിയുടേയും മകനാണ്. ഭാര്യ കിഴക്കം വലിയത്ത് നസീറ മക്കൾ: മുഹ്സിൻ, മിൻഹാജ് (ഇരുവരും എൻ എ എം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർഥികൾ) മസ്റൂറ. ജാമാതാവ് മുഹമ്മദ് കണ്ണങ്കോട് (ഖത്തർ) സഹോദരങ്ങൾ: മഹമൂദ്(ഖത്തർ) ആയിഷ.
യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ കോവിഡ്  പ്രോട്ടോകോൾ പ്രകാരം മൃതദേഹം പെരിങ്ങത്തൂർ ജുമുഅത്ത് പളളി ഖബർസ്ഥാനിൽ ഖബറടക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആ പ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News