Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിൽ നിന്നും എയർ ആംബുലൻസിൽ നാട്ടിലെത്തിച്ച കോഴിക്കോട് ഓമശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി 

June 25, 2020

June 25, 2020

ദോഹ : ദീർഘകാലം ഖത്തറിൽ ജോലി ചെയ്തിരുന്ന കോഴിക്കോട്  ഓമശേരി പുത്തൂർ നടമ്മൽപൊയിൽ സ്വദേശി അത്തിക്കോട്ട് മാനാമ്പറ്റ അബ്ദുൽ മജീദ് (63) ഇന്ന് രാവിലെ നാട്ടിൽ നിര്യാതനായി.ഖത്തർ പെട്രോളിയത്തിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം 2016ൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു.ഇടക്കിടെ ദോഹയിൽ വന്നു പോകാറാനുള്ള ഇദ്ദേഹം ലോക്ഡൗണിനു മുമ്പ് ഖത്തറിലെത്തി നാട്ടിലേക്ക് മടങ്ങാനാവാതെ തുടരുന്നതിനിടെ അസുഖ ബാധിതനായി ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെയ് 29 ന് നാട്ടിൽ നിന്നും പ്രത്യേക എയർ ആംബുലൻസ് വരുത്തിയാണ്  നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തിയ ശേഷം ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുന്നതിനിടെ വ്യാഴാഴ്ച വെളുപ്പിന് 3.15 നായിരുന്നു അന്ത്യം.

ഖത്തറിലും നാട്ടിലും പൊതുസേവന-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം ഓമശ്ശേരി പഞ്ചായത്തടക്കം മലയോര മേഖലകളിലെ  നിർധനരുടെ സാമ്പത്തിക- വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന  ഖത്തർ ഓമശേരി ഏരിയ വെൽഫെയർ ഫോറത്തിൻ്റെ സ്ഥാപകരിൽ ഒരാളാണ്. ഓമശേരി ശാന്തി ഹോസ്പിറ്റലിനു  കീഴിലുള്ള ബി.എസ്.സി  നഴ്സിംഗ് സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗവും ഓമശേരി വെൽഫെയർ സൊസൈറ്റി (അയൽക്കൂട്ടം) പ്രസിഡണ്ടുമായി പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: കൊടുവള്ളി പരേതനായ കെ.പി.മുഹമ്മദ് ഹാജിയുടെ മകൾ താഹിറ ,മക്കൾ: ഇബ്തിസാം, മനാൽ, ഈനാസ്, അഹ്മദ് .മരുമക്കൾ:, അബ്ദുൽ അസീസ് കോഴിക്കോട് (ഖത്തർ) സിറാജ് കൂടത്തായി (അധ്യാപകൻ ,ആസാദ് സ്കൂൾ) ശരീഫ് കളൻതോട് (ഖത്തർ).

ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് പുത്തൂർ മസ്ജിദുൽ ജൗഹർ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News