Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഇഹ്തിറാസ് ആപ്പിൽ നിറം മാറുന്നില്ല,കാരണം അറിയാം 

February 25, 2021

February 25, 2021

ദോഹ : ഖത്തറിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ പുറത്തിറക്കിയ ഇഹ്തിറാസ് ആപ് ശരിയായ രീതിയിൽ  പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപം പലരും പറഞ്ഞു കേൾക്കാറുണ്ട്.നിശ്ചിത കാലയളവ് കൊറന്റൈൻ പൂർത്തിയാക്കിയവരുടെയും കോവിഡ് പോസറ്റിവ് ആവുകയും പിന്നീട് നെഗറ്റിവ് ആയവരുടെയും ഇഹ്തിറാസ് ആപ്പിൽ നിറം പച്ചയാവുന്നില്ലെന്നാണ് പലരുടെയും പരാതി. കോവിഡ് പോസറ്റിവ് ആയിട്ടും ഇഹ്തിറാസ് ആപ്പിൽ പച്ച തെളിയുന്ന സംഭവങ്ങളും  റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇത് കാരണം പല  തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് പലർക്കും നേരിടേണ്ടി വരുന്നത്.

എന്തുകൊണ്ട് ഇഹ്തിറാസ് ആപ് ശരിയായി പ്രവർത്തിക്കുന്നില്ല?
\;ഖത്തറിൽ കോവിഡ്  രോഗ  വ്യാപനത്തെ  പ്രതിരോധിക്കുന്നതിൽ ഏറെ ഫലപ്രദമായ ഇഹ്തിറാസ് ആപ്  എല്ലാവരുടെയും മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ  ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ.ആപ് ഡൗൺ ലോഡ് ചെയ്യാതെ പുറത്തിറങ്ങുന്നത് നിയമപ്രകാരം കുറ്റകരമാണ്.പച്ച,ചുമപ്പ്,മഞ്ഞ,ചാര നിറം എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലാണ് കോവിഡുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് ആപ്പിൽ തെളിയുക.ഇതിൽ പച്ച നിറം കാണിക്കുന്നവർക്കാണ് എല്ലാ സ്ഥലങ്ങളിലും പ്രവേശനം അനുവദിക്കുക.

വി.പി.എൻ ടർബോ   ഉൾപെടെയുള്ള ഖത്തറിൽ അനുവദനീയമല്ലാത്ത അനധികൃത ആപ്പുകൾ ഫോണിലുള്ളവർക്ക് ഇഹ്തിറാസ് ആപ് ശരിയായ രീതിൽ പ്രവർത്തിക്കില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.ഇതിനു സമാനമായ മറ്റു ചില ആപ്പുകൾ ഫോണിൽ ഡൗൺചെയ്തവർക്കും ഇതുപോലുള്ള പ്രയാസങ്ങൾ നേരിടുന്നതായാണ് വിവരം.ഖത്തറിൽ വാട്സാപ്പ് കോളുകൾ ലഭ്യമല്ലാത്തതിനാൽ മലയാളികൾ ഉൾപെടെ പലരും വി.പി.എൻ ടർബോ പോലുള്ള അനധികൃത ആപ്പുകൾ ഡൗൺലോഡ്‌ ചെയ്താണ് നാട്ടിലേക്ക് വിളിക്കുന്നത്.ഇത് ഇഹ്തിറാസ് ആപ്പിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും.

ഖത്തറിൽ അനുവദനീയമല്ലാത്ത ഇത്തരം അനധികൃത ആപ്പുകൾ ഫോണിൽ നിന്ന് നീക്കം ചെയ്യുകയാണ് ഇഹ്തിറാസ് ആപ് ശരിയായ രീതിയിൽ പ്രവർത്തിക്കാനുള്ള വഴിയെന്നും ഈ രംഗത്തെ വിദഗ്ദർ ന്യൂസ്റൂമിനോട് പറഞ്ഞു.


ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ആപ് ഡൌൺലോഡ് ചെയ്യുക.
NewsRoom Connect
Download From Playstore Now:
https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167


Latest Related News