Breaking News
നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി |
ഖത്തറിലെ നിയന്ത്രണങ്ങളിൽ വ്യാഴാഴ്ച മുതൽ ഇളവുകൾ പ്രഖ്യാപിച്ചു  

June 03, 2020

June 03, 2020

ദോഹ : ഖത്തറിൽ സ്വകാര്യ മേഖലയുടെ പ്രവര്‍ത്തി സമയം ഉൾപെടെയുള്ള നിയന്ത്രണങ്ങളിൽ മന്ത്രി സഭ ഇളവുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് രാവിലെ 7 മുതല്‍ രാത്രി 8 വരെ പ്രവർത്തിക്കാം. നിലവില്‍ ഇത് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെയായി കുറച്ചിരുന്നു.

സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ ഉൾപെടെ നാലുപേർക്ക് യാത്ര ചെയ്യാം.വീടിന് പുറത്ത് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർക്ക് മാസ്ക് നിർബന്ധമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് നാളെ മുതല്‍ നിലവില്‍ വരുന്ന വിവിധ ഇളവുകള്‍ താഴെ പറയുന്നവയാണ്  :


- സ്വകാര്യമേഖലയില്‍ ജീവനക്കാര്‍ക്കുള്ള പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 8 വരെയാക്കി നീട്ടി (നിലവില്‍ ഇത് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയായിരുന്നു)

- സ്വകാര്യ കാറുകളില്‍ രണ്ട് പേര്‍ക്കേ യാത്ര ചെയ്യാവൂവെന്ന നിബന്ധന നീക്കി. ഇനി മുതല്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് സഞ്ചരിക്കാം.

- താമസകേന്ദ്രങ്ങള്‍ക്കകത്ത് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മാസ്ക് ധരിക്കേണ്ടതില്ല. മൂന്ന് മീറ്റര്‍ സാമൂഹിക അകലം പാലിച്ചേ വിനോദങ്ങളാകാവൂ. എന്നാല്‍ കൂടുതല്‍ പേര്‍ തടിച്ചുകൂടാന്‍ പാടില്ല

- കമ്പനികളിലേക്കും സ്ഥാപനങ്ങളിലേക്കും തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ പകുതിയാളുകള്‍ മാത്രമേ യാത്ര ചെയ്യാവൂവെന്ന നിബന്ധന തുടരും

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News