Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തറിൽ പ്രവാസി സംഘടനക്ക് കീഴിലുള്ള ആദ്യ സൗജന്യ വിമാനം നാളെ കോഴിക്കോട്ടേക്ക് 

June 27, 2020

June 27, 2020

ദോഹ :  ഖത്തറിൽ നിന്നും പ്രവാസി സംഘടനകളുടെ നേതൃത്യത്തിലുള്ള ആദ്യ സൗജന്യ ചാർട്ടേഡ് വിമാനം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നാളെ  (ഞായർ) പറന്നുയരും . കോവിഡ് കാലത്ത് പ്രവാസി സമൂഹത്തിൽ സേവനപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന കൾച്ചറൽ ഫോറത്തിന് കീഴിലുള്ള ആദ്യ സൗജന്യ ചാർട്ടേഡ് വിമാനമാണ് നാളെ (ഞായർ) രാവിലെ 10.15ന് ദോഹയിൽ നിന്നും കരിപ്പൂരിലേക്ക് യാത്ര തിരിക്കുന്നത് . സന്ദർശക വിസയിലെത്തി തിരിച്ച് പോകാൻ പ്രയാസപ്പെടുന്നവരും , തൊഴിൽ നഷ്ടപ്പെട്ടും മറ്റു സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരുമായ 171 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാവുക . ഖത്തറിലെ പ്രമുഖ സാമൂഹ്യ ജീവകാരുണ്യ സംഘടനയായ സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി. ഖത്തർ). അസീം ടെക്നോളജീസ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കൾച്ചറൽ ഫോറം സൗജന്യ ചാർട്ടേഡ് വിമാനം  ഒരുക്കിയത് .

ഈ വിമാനത്തിലെ  മുഴുവൻ യാത്രക്കാരും രാവിലെ 6 മണിക്കു തന്നെ വിമാനത്താവളത്തിലെത്തണമെന്നും ടിക്കറ്റ് വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ടീം വെൽഫെയറിൻ്റെ നേതൃത്വത്തിൽ അവിടെ നടക്കുമെന്നും കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മുനീഷ് എ.സി അറിയിച്ചു. കോവിഡ് കാലത്ത്  ബുദ്ധിമുട്ടനുഭാവിക്കുന്നവർക്ക് നൂറ് സൗജന്യ ടിക്കറ്റുകൾ കൾച്ചറൽ ഫോറം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വന്ദേ ഭാരത് വിമാനത്തിൽ  നിരവധി പേർ ഈ ടിക്കറ്റുകൾ ഉപയോഗപ്പെടുത്തി യാത്ര ചെയ്തിട്ടുണ്ട് . വെൽഫെയർ പാർട്ടി കേരള ഘടകം പ്രഖ്യാപിച്ച തരിച്ചുവരുന്നവർക്കുള്ള സൗജന്യ ടിക്കറ്റിൻ്റെ ഭാഗമായാണ് ഖത്തറിൽ നൂറ് സൗജന്യ ടിക്കറ്റുകൾ പ്രഖ്യാപിച്ചിരുന്നത്.

 ഖത്തറിൽ നിന്നുള്ള പ്രവാസി സംഘടനകളുടെ ആദ്യ സൗജന്യ ചാർട്ടേഡ് വിമാനം എന്ന പ്രഖ്യാപനം നടപ്പിലാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് കൾച്ചറൽ ഫോറം പ്രസിഡൻ്റ് ഡോ: താജ് ആലുവ പറഞ്ഞു. കൂടുതൽ സംഘടനകൾ സൗജന്യ ചാർട്ടേഡ് വിമാനങ്ങളുമായി മുന്നോട്ട്  വരാൻ ഇത് പ്രചോദനമാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗജന്യ വിമാനത്തിനുള്ള അനുമതി ലഭ്യമാക്കുന്നതിൽ പൂർണ്ണ സഹകരണം നൽകിയ ഇന്ത്യൻ എംബസി അധികൃതർക്കും ഇതുമായി സഹകരിച്ച സംഘടനകൾക്കും സ്ഥാപനങ്ങൾക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
 


Latest Related News