Breaking News
ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു |
ഖത്തറിലെ ഷഹാനിയയിൽ അനധികൃത തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചു 

November 18, 2020

November 18, 2020

ദോഹ: മുഐതർ ഉം അല്‍ സുബറയില്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ക്കടുത്ത് ലൈസന്‍സ് ഇല്ലാതെ തെരുവു കച്ചവടം നടത്തിയവരെ കണ്ടെത്താനായി പരിശോധന തുടങ്ങി. പരിശോധനയില്‍ കണ്ടെത്തിയ അനധികൃത തെരുവു കച്ചവടക്കാരെ അല്‍ ഷഹാനിയ മുന്‍സിപ്പാലിറ്റിയിലെ മുന്‍സിപ്പല്‍ കണ്‍ട്രോള്‍ വിഭാഗം അധികൃതര്‍ ഒഴിപ്പിച്ചു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവെന്നും ഇവര്‍ തള്ളിയ മാലിന്യങ്ങള്‍ പ്രദേശത്തു നിന്ന് നീക്കം ചെയ്തുവെന്നും മുന്‍സിപ്പലിറ്റി-പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെയും വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെയും മുന്‍സിപ്പലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള പൊതു ശുചീകരണ വിഭാഗത്തിന്റെയും സഹകരണത്തോടെയായിരുന്നു പരിശോധന.

നേരത്തേ ഓഗസ്റ്റിലും അനധികൃത തെരുവു കച്ചവടക്കാര്‍ക്കെതിരെ ഖത്തര്‍ മുന്‍സിപ്പലിറ്റി-പരിസ്ഥിതി മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു. ഉം അല്‍ സുബര്‍ പ്രദേശത്ത് നടത്തിയ  പരിശോധനയില്‍ പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

അനധികൃതമായി തെരുവു കച്ചവടം നടത്തിയ ചിലരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News