August 04, 2020
August 04, 2020
ദോഹ : തുടർച്ചയായ രണ്ടാം ദിവസവും ഖത്തറിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 216 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് അവശേഷിക്കുന്ന കോവിഡ് പോസറ്റിവ് കേസുകളുടെ എണ്ണം 3107 ആയി കുറഞ്ഞു.
രാജ്യത്ത് 108,254 പേർക്കാണ് ഇതുവരെ കോവിഡ് ഭേദമായത്.അതേസമയം 34 പേരെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിലവിൽ 390 പേരാണ് ചികിത്സയിൽ തുടരുന്നത്.ഇതിൽ 73 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.രണ്ടു പേരെയാണ് ഇന്ന് ഐസിയുവില പ്രവേശിപ്പിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക