Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിൽ കോവിഡ് ഭേദമാകുന്നവർ മൂന്നിരട്ടിയായി വർധിച്ചു,അഞ്ച് മരണം

July 05, 2020

July 05, 2020

ദോഹ : ഖത്തറില്‍ കോവിഡ് ഭേദമായവരുടെ എണ്ണം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ മൂന്നിരട്ടിയായി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 616 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 1897 പേർക്കാണ് കോവിഡ് ഭേദമായത്.92,284  പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.ഇനി 7387 പേർ മാത്രമാണ് കോവിഡ് പോസറ്റിവായി തുടരുന്നത്.

കോവിഡ് ചികിത്സയിലായിരുന്ന അഞ്ചു പേര്‍ കൂടി മരിച്ചതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ മരണസംഖ്യ 128 ആയി. ഇന്ന് എട്ടു പേരെ കൂടി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതോടെ ഐ.സി.യുവിൽ തുടരുന്നവരുടെ എണ്ണം 175 ആയി. 52 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 699 പേരാണ് ചികിത്സയിൽ തുടരുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News