Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
തുടർച്ചയായ രണ്ടാം ദിവസവും ഖത്തറിൽ കോവിഡ് മരണമില്ല,പുതിയ രോഗബാധിതരുടെ എണ്ണത്തിലും കുറവ് 

July 25, 2020

July 25, 2020

ദോഹ : ഖത്തറിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് ചികിത്സയിലായിരുന്ന ആരും മരണപ്പെടാത്തതിൽ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 398 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 330 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ ഇന്ന് നേരിയ കുറവുണ്ടായിട്ടുണ്ട്. ഇതോടെ ഖത്തറിൽ ആകെ രോഗമുതരുടെ എണ്ണം 105,750 ആയി. 3122 പേരാണ് നിലവിൽ പോസറ്റിവ് ആയി തുടരുന്നത്.

നാല് പേരെയാണ് പുതുതായി ഐ.സി.യു.വിൽ പ്രവേശിപ്പിച്ചത്.ഇതുൾപെടെ 43 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 516 പേരാണ് ചികിത്സയിൽ തുടരുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News