Breaking News
ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം |
ഖത്തറിൽ കോവിഡ് ബാധിതർ കുറയുന്നു,കഴിഞ്ഞ ഒരാഴ്ചക്കിടെ മരണം റിപ്പോർട്ട് ചെയ്തില്ല

November 08, 2020

November 08, 2020

ദോഹ : ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ190 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.അതേസമയം 201 പേർക്ക്  പുതുതായി രോഗമുക്തി ലഭിച്ചിട്ടുണ്ട്.ചികിത്സയിലായിരുന്ന ആരും കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടിട്ടില്ല.നവംബർ ഒന്നിനാണ് ഖത്തറിൽ അവസാനമായി കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.ചികിത്സയിലായിരുന്ന മൂന്നു പേരാണ് അന്ന്  മരണപ്പെട്ടത്.ഖത്തറിൽ ഇതുവരെ 232 പേർ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്.

2695 പേരാണ് ഖത്തറിൽ ഇനി കോവിഡ് പോസറ്റിവ് ആയി അവശേഷിക്കുന്നത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം131276 ആയി. ഒരാളെയാണ് പുതുതായി ഐസിയുവിൽ പ്രവേശിപ്പിച്ചത്.ഗുരുതരമായ രോഗലക്ഷണങ്ങളോടെ 30 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള 299   പേരിൽ 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News