Breaking News
ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  |
ഗൾഫിലെ ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന കണക്ക് ഖത്തറിൽ,വ്യാഴാഴ്ച പുതിയ രോഗികൾ ഇരുനൂറിൽ താഴെ 

October 01, 2020

October 01, 2020

ദോഹ : ഖത്തറിൽ ഇതാദ്യമായി പ്രതിദിന കോവിഡ് കണക്ക് 200ൽ താഴെയെത്തി.കഴിഞ്ഞ 24 മണിക്കൂറിനിടെ 199 പേർക്ക് മാത്രമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.. അതേസമയം,212 പേർ  പുതുതായി രോഗമുക്തി നേടിയിട്ടുണ്ട്. കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം ഇതോടെ  122,911 ആയി.കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആരും മരണപ്പെടാത്തതും ആശ്വാസമായി. 

2834 പേരാണ് നിലവിൽ കോവിഡ് പോസറ്റിവ് ആയി തുടരുന്നത്.പുതുതായി 38 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം ഇതോടെ 409 ആയി.ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന 7 പേരെയാണ് പുതുതായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 58 പേരാണ് നിലവിൽ ഐസിയുവിൽ തുടരുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News