April 16, 2020
April 16, 2020
ദോഹ : കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഖത്തറിൽ ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ വാഹനയാത്രികര്‍ക്ക് മാസ്‌കുകളും കയ്യുറകളും വിതരണം ചെയ്തു തുടങ്ങി.വൈറസിനെതിരെ പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങളെക്കുറിച്ചും യാത്രക്കാരിൽ ബോധവല്‍കാരണം നടത്തുന്നുണ്ട്. കോർണിഷിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.
രാജ്യത്തുടനീളം പ്രത്യേകം മേഖലകളായി തിരിച്ചാണ് ബോധവല്‍ക്കരണ പോയിന്റുകൾ തയാറാക്കിയത്.ഒരിടത്ത് തന്നെ ഇത്തരം 4 മുതല്‍ 6 പോയിന്റുകൾ വരെ സജ്ജീകരിച്ചിട്ടുണ്ട്.ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നുണ്ട്.ബോധവല്‍ക്കരണ വകുപ്പ് ഓഫിസര്‍ ഫഹദ് ഷ്രെയ്ദയാണ് ഇക്കാര്യം പറഞ്ഞത്.
വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് മാത്രമല്ല സമൂഹത്തിലെ ഓരോ വ്യക്തികള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് ജനങ്ങളെ ബോധവത്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കമ്പനികള്‍ കൂടി ഇത്തരം ബോധവല്‍ക്കരണം ശക്തിപ്പെടുത്തിയാല്‍ ചുരുങ്ങിയ നാള്‍ കൊണ്ട് മികച്ച ഫലം ലഭിക്കുമെന്നും വൈകിട്ടു വാഹന ഗതാഗതത്തില്‍ ഗണ്യമായ കുറവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.