Breaking News
ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  |
ഖത്തറിൽ കോവിഡ് ഭേദമായവരുടെ എണ്ണം ഇന്നും മൂന്നിരട്ടിയായി,അഞ്ചു പേർ മരിച്ചു 

July 06, 2020

July 06, 2020

ദോഹ : ഖത്തറില്‍ കോവിഡ് ഭേദമായവരുടെ എണ്ണം ഇന്നും പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ മൂന്നിരട്ടി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 546 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 1614 പേർക്കാണ് കോവിഡ് ഭേദമായത്.93,898 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.ഇനി 6314 പേർ മാത്രമാണ് കോവിഡ് പോസറ്റിവായി തുടരുന്നത്.
കോവിഡ് ചികിത്സയിലായിരുന്ന അഞ്ചു പേര്‍ കൂടി മരിച്ചതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ മരണസംഖ്യ 133 ആയി. ഇന്ന് ഒൻപത്‌  പേരെ കൂടി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതോടെ ഐ.സി.യുവിൽ തുടരുന്നവരുടെ എണ്ണം 164 ആയി. 62 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 706 പേരാണ് ചികിത്സയിൽ തുടരുന്നത്.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News