December 06, 2020
December 06, 2020
ദോഹ : ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 125 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 216 പേർ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആരും പുതുതായി മരണപ്പെട്ടിട്ടില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 32 പേര്‍ വിദേശ യാത്ര കഴിഞ്ഞു രാജ്യത്ത് തിരിച്ചെത്തിയവരാണ്.93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 137,276 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.. 2393 പേരാണ് രാജ്യത്ത് ഇനി കോവിഡ് പോസറ്റിവ് ആയി തുടരുന്നത്. ഇതില്‍ 271 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.. 33 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.
ഒരാളെ കൂടി ഗുരുതരമായ രോഗലക്ഷണങ്ങളോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക