Breaking News
ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ |
ഖത്തറിൽ കോവിഡ് സുഖപ്പെട്ട അമ്പത്തിനാലോളം പേർക്ക്  വീണ്ടും രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് 

August 26, 2020

August 26, 2020

ദോഹ : ഖത്തറിൽ കോവിഡിൽ നിന്ന് രോഗമുക്തി നേടിയ അമ്പത്തിനാലോളം പേരിൽ വീണ്ടും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠന റിപ്പോർട്ട്. വെയില്‍ കോര്‍ണല്‍ മെഡിസിന്‍-ഖത്തര്‍ പകര്‍ച്ച വ്യാധി വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ ലാത്തിഹ് അബൂ റദ്ദാദ് പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ്  ഇക്കാര്യം പറഞ്ഞത്.അതേസമയം, ഇത്തരം കേസുകള്‍ രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്നും 10,000ല്‍ നാലുപേര്‍ക്ക് മാത്രമാണ് ഇത്തരത്തിൽ വീണ്ടും രോഗബാധയ്ക്കു സാധ്യതയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രണ്ടാം തവണ കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഗുരുതരമായ ആരോഗ്യ പ്രശനങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വികസിത രാഷ്ട്രങ്ങളില്‍ ഉൾപെടെ കൊവിഡ് വൈറസ് ബാധ ഒരിക്കല്‍ സുഖപ്പെട്ടവര്‍ക്ക് വീണ്ടും അസുഖം ഉണ്ടാകുന്നതിനെ കുറിച്ച് ആഴത്തിലുള്ള  പഠനം നടന്നുവരികയാണ്. സാധാരണഗതിയിൽ കോവിഡ് സുഖപ്പെട്ടവരിൽ രൂപപ്പെടുന്ന ആന്റിബോഡിയും പ്രതിരോധം നാലര മാസത്തോളമെങ്കിലും നിലനില്‍ക്കുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.. കോവിഡ് ബാധയും രക്തഗ്രൂപ്പും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു വാക്സിന്‍ കണ്ടെത്തുന്നതിലൂടെ മാത്രമേ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുവെന്നും അല്‍ റദ്ദാദ് ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.      


Latest Related News