Breaking News
ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ |
ഖത്തറിൽ ബുധനാഴ്ച 10 പേരിൽ കൂടി കോവിഡ് സ്ഥിരീകരിച്ചു 

March 18, 2020

March 18, 2020

ദോഹ : ഖത്തറിൽ ബുധനാഴ്ച രാത്രിയോടെ 10 പേരിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഖത്തറിൽ മൊത്തം രോഗബാധിതരുടെ എണ്ണം 452 ആയി. നേരത്തെ രോഗം കണ്ടെത്തിയവരുമായി സമ്പർക്കം പുലർത്തിയ വിദേശ തൊഴിലാളികളിലാണ് ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. സ്വിറ്റ്സർലാന്റിൽ നിന്നും രാജ്യത്ത് തിരിച്ചെത്തിയ ഒരു സ്വദേശിക്കും രോഗബാധയേറ്റിട്ടുണ്ട്.

എല്ലാവരെയും നിർബന്ധിത ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു.രോഗമുള്ളവരുമായി സമ്പർക്കം നടത്തിയ എല്ലാവരെയും കണ്ടെത്തി പരിശോധിക്കാനുള്ള ശ്രമം മന്ത്രാലയം തുടരുകയാണ്. ഇതുവരെ ഖത്തറിൽ 8,873 പേരിൽ രോഗപരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.ഇന്നലെ മൂന്ന് പേരിൽ രോഗം സ്ഥിരീകരിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News