Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
2022 ഫിഫ ലോകകപ്പ് : താമസത്തിനായി രണ്ട് ഭീമൻ ക്രൂയിസുകൾ ദോഹയിലെത്തും 

November 19, 2019

November 19, 2019

ദോഹ: 2022 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് രണ്ട് ഭീമന്‍ യാത്രാകപ്പലുകള്‍ ദോഹയിലെത്തും. കളികാണാനെത്തുന്ന ആരാധകരുടെ താമസമടക്കമുള്ള ആവശ്യങ്ങള്‍ക്കായി രണ്ട് യാത്രാകപ്പലുകള്‍ വാടകയ്‌ക്കെടുക്കാനായി ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റിയും എം.എസ്.സി ക്രൂയിസേസും തമ്മില്‍ കരാറില്‍ ഒപ്പുവച്ചു. ലോകത്തെ പ്രമുഖ ക്രൂയിസ് ടൂറിസം കമ്പനിയാണ് സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.എസ്.സി ക്രൂയിസ്.
രണ്ട് കപ്പലുകളിലുമായി 4,000 കാബിനുകളുണ്ട്. പൊങ്ങിക്കിടക്കുന്ന ഹോട്ടലുകള്‍ എന്നാണ് ക്രൂയിസ് കപ്പലുകളെ വിശേഷിപ്പിക്കുന്നത്. വെസ്റ്റ് ബേ ഏരിയയെ അഭിമുഖീകരിച്ച് ദോഹ തുറമുഖത്തായിരിക്കും കപ്പലുകള്‍ നങ്കൂരമിടുക. ഇതിനുമുമ്പും സന്ദര്‍ശകരെ താമസിപ്പിക്കാന്‍ ക്രൂയിസ് കപ്പലുകള്‍ ഖത്തര്‍ വാടകക്കെടുത്തിട്ടുണ്ട്.

"ലോക കപ്പ് കാണികള്‍ക്ക് വേണ്ടി വ്യത്യസ്തമായ ഈ താമസ സൗകര്യമൊരുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും വരുന്ന കാണികള്‍ക്ക് ക്രൂയിസ് കപ്പലില്‍ താമസിക്കുന്നത് ഒരു സന്തോഷകരമായ അനുഭവമായിരിക്കും," സുപ്രീം കമ്മിറ്റി സെക്രട്ടറി-ജനറല്‍ ഹസ്സന്‍ അല്‍ സവാദി പറഞ്ഞു. രണ്ട് കപ്പുലകില്‍ ഒന്ന് ഇപ്പോള്‍ ഫ്രാന്‍‌സില്‍ നിര്‍മാണത്തിലാണ്.


ഖത്തർ - ഗൾഫ് വാർത്തകൾ ഏറ്റവുമാദ്യം കൃത്യതയോടെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക


Latest Related News