Breaking News
കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും |
ഖത്തറിൽ എ.ടി.എമ്മിൽ നിന്ന് ഒരു ദിവസം പിൻവലിക്കാവുന്ന തുകയ്ക്ക് നിയന്ത്രണം ഏർപെടുത്തിയതായി വ്യാജവാർത്ത 

November 29, 2020

November 29, 2020

ദോഹ: ഖത്തറിൽ ബാങ്കുകളുടെ എ.ടി.എം മെഷിനുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി സമൂഹ മാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നു. ഒരു ദിവസം പരമാവധി 5000 റിയാൽ മാത്രമേ എ.ടി.എം വഴി പിൻവലിക്കാൻ സാധിക്കൂ എന്നതടക്കമുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും  പണം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപെടുത്തിയിട്ടില്ലെന്നും ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.

വ്യാജ സർക്കുലർ ഉദ്ധരിച്ചാണ് ഇത്തരം കെട്ടുകഥകൾ പ്രചരിക്കുന്നതെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.

ഔദ്യോഗിക ചാനലുകളിലൂടെ വരുന്ന വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News