Breaking News
ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  |
കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഖത്തര്‍ ഇന്ന് ദേശീയ കായികദിനം ആഘോഷിക്കുന്നു

February 09, 2021

February 09, 2021

ദോഹ: കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ചൊവ്വാഴ്ച ഖത്തര്‍ ദേശീയ കായികദിനം ആഘോഷിക്കുന്നു. കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായികദിനമായി ആചരിക്കുന്നത്. 

നിയന്ത്രണങ്ങളുടെ ഭാഗമായി കായികദിനത്തില്‍ ഓട്ടം, നീന്തല്‍, സൈക്ലിങ് തുടങ്ങിയ വ്യക്തിഗത കായിക ഇനങ്ങള്‍ മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന് നാഷണല്‍ സ്‌പോര്‍ട്‌സ് ഡേ കമ്മിറ്റി നേരത്തേ അറിയിച്ചിരുന്നു. വ്യക്തിഗത ഇനങ്ങളാണെങ്കിലും അവ ഇന്‍ഡോറായി നടത്താന്‍ പാടില്ല. അടച്ചിട്ട സ്ഥലങ്ങളില്‍ കൊവിഡ് പകരാനുള്ള സാധ്യത കൂടുതലായതിനാലാണ് ഇത്. 

നാലില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന മത്സര ഇനങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ചെറിയ പരിപാടികളാണ് നടത്തുന്നതെങ്കില്‍ പോലും ശാരീരിക അകലം പാലിക്കണമെന്ന് ഉറപ്പുവരുത്തണം. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. പരിപാടി കാണാന്‍ ആളുകള്‍ ഒത്തുകൂടുന്നതിനും വിലക്കുണ്ട്. സ്‌കൂളുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവ പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. 

ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. താപനില പരിശോധിക്കണം. 37.8 ഡിഗ്രിയില്‍ കൂടുതല്‍ ശരീരതാപനിലയുള്ളവരെ പ്രവേശിപ്പിക്കാന്‍ പാടില്ല. കൂടാതെ പങ്കെടുക്കുന്നവരുടെ എഹ്തറാസ് ആപ്ലിക്കേഷനില്‍ സ്റ്റാറ്റസ് ഗ്രീന്‍ ആണെന്ന് ഉറപ്പുവരുത്തണം. 

ദേശീയ കായികദിനം ആഘോഷിക്കുന്നതിനായി വെര്‍ച്വലായുള്ള നിരവധി പരിപാടികളാണ് നടക്കുക. കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ വര്‍ക്ക് ഔട്ടുകള്‍, വ്യായാമങ്ങള്‍, മോട്ടിവേഷനല്‍ പ്രസംഗങ്ങള്‍, യോഗ സെഷനുകള്‍ തുടങ്ങിയ പരിപാടികളാണ് കായികദിനത്തില്‍ പ്രധാനമായും നടക്കുന്നത്. സോഷ്യല്‍ മീഡിയയിലും ആപ്പുകളിലും പരിപാടികളുടെ തത്സമയ സംപ്രേക്ഷണം നടത്തുമെന്ന് ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ (ക്യു.എസ്.എഫ്.എ) വെബ്‌സൈറ്റില്‍ അറിയിച്ചു. 

10,000 ചുവടുകള്‍ നടന്ന് പൂര്‍ത്തിയാക്കിയതിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കാനുള്ള ഒരു ചലഞ്ചും ക്യു.എസ്.എഫ്.എ ജനങ്ങള്‍ക്ക് മുമ്പാകെ വച്ചിട്ടുണ്ട്. ഇതില്‍ നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിക്കുമെന്നും അവര്‍ അറിയിച്ചു. 

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഫിസിയോതെറാപ്പി വിഭാഗം ഫിസിയോതെറാപ്പി ഓണ്‍ലൈന്‍ വ്യായാമ പരിപാടി നടത്തിയാണ് ദേശീയ കായികദിനം ആഘോഷിക്കുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വെബ്‌സൈറ്റില്‍ രോഗികള്‍ക്കായി 609 വീഡിയോകളാണ് പോസ്റ്റ് ചെയ്തത്. ഇത് 1500 വീഡിയോകളായി എണ്ണം വര്‍ധിപ്പിക്കും. രോഗികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും വ്യായാമത്തെ കുറിച്ചുള്ള വിവരങ്ങള്‍ രോഗികള്‍ക്ക് സൗകര്യപ്രദമായി ലഭ്യമാക്കുന്നതിനും സഹായിക്കുന്നതാണ് വെബ്‌സൈറ്റ്. 

ദേശീയ കായികദിനം പ്രമാണിച്ച് ഖത്തറില്‍ ഇന്ന് പൊതു അവധിയായിരിക്കുമെന്ന് അമേരി ദിവാന്‍ നേരത്തേ അറിയിച്ചിരുന്നു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News