Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖത്തറിൽ വാണിജ്യ സ്ഥാപനങ്ങൾ ആഴ്ചയിൽ എല്ലാ ദിവസവും തുറക്കാം,വാരാന്ത്യ അവധി റദ്ദാക്കി

July 08, 2020

July 08, 2020

ദോഹ : കോവിഡ് വ്യാപനത്തെ തുടർന്ന് ഖത്തറിലെ വാണിജ്യ സ്ഥാപനങ്ങൾക്കും കടകൾക്കും ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ അവധി റദ്ദാക്കി. ഇതനുസരിച്ച് ജൂലൈ പത്തു മുതൽ ഖത്തറിലെ കടകൾക്കും മറ്റെല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും വെള്ളി,ശനി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവും.ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച സുപ്രധാന തീരുമാനമുണ്ടായത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങൾ വിൽപന നടത്തുന്ന കടകൾ,റസ്റ്റോറന്റുകൾ(ഹോം ഡെലിവറി,ടേക് എവേ),ഫാർമസികൾ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങൾ വെള്ളി,ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്നായിരുന്നു നിബന്ധന. രണ്ടാം ഘട്ട ഇളവുകൾ പ്രാബല്യത്തിൽ വന്നെങ്കിലും ഈ നിബന്ധന തുടരുകയായിരുന്നു.ഇതാണ് ഇപ്പോൾ റദ്ദാക്കിയത്. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായതിനെ തുടർന്ന് ഈ മാസം ഒന്നു മുതലാണ് നിയന്ത്രണങ്ങളിൽ രണ്ടാം ഘട്ട ഇളവുകൾ നിലവിൽ വന്നത്.കാര്യങ്ങൾ ഇതേനിലയിൽ തുടരുകയാണെങ്കിൽ ആഗസ്റ്റ് ഒന്നിന് മൂന്നാം ഘട്ട ഇളവുകളും സെപ്തംബർ ഒന്നിന് നാലാം ഘട്ട ഇളവുകളും പ്രാബല്യത്തിൽ വരും.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി-വിദേശി അനുപാതം നിർണയിക്കുന്നതിനുള്ള ഭരണ വികസന തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയത്തിന്റെ കരട് നിർദേശത്തിനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ അനുമതി നൽകി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News